എഡു ആർസെനൽ ടെക്നിക്കൽ ഡയറക്ടർ
മുൻ ബ്രസീലിയൻ താരവും ആര്സെനലിന്റെ ഇൻവിൻസിബിൾ ടീമിലെ അംഗവുമായിരുന്ന മിഡ്‌ഫീൽഡർ എഡു ആര്സെനലിന്റെ പുതിയ ടെക്നിക്കൽ ഡയറക്ടറായി നിയമിതനായി. ഇന്ന് ക്ലബ് ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് പുതിയ ടെക്നിക്കൽ ഡയറക്ടറുടെ സൈനിങ് സ്ഥിതീകരിച്ചത്. നിലവിൽ ബ്രസീൽ ടീമിനൊപ്പം പ്രവർത്തിച്ചികൊണ്ടിരുന്ന താരം ഇത്തവണ മഞ്ഞപ്പടയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. എഡു ആര്സെനലിലേക്ക് പോകും എന്ന് മുന്നേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു . സീസണിൽ ആര്സെനലിന്റെ ആദ്യ സൈനിങ് ആയ മാർട്ടിനെല്ലിയെ ടീമിലെത്തിക്കുന്നതിലും എഡു സ്വാധീനം ചെലുത്തിയിരുന്നു. അതേ സമയം കോപ്പ കിരീടം നേടിയായതിനു പിന്നാലെ ബ്രസീൽ ടീമിന്റെ പുതിയ ടെക്നിക്കൽ ഡയറക്ടറായി ജുനീൻഹോയെ പ്രഖ്യാപിച്ചു