Foot Ball Top News

സിദാന്റെ പുതിയ ആയുധങ്ങൾ ബാഴ്‌സയെ മറികടക്കാൻ സഹായിക്കുമോ ?

June 17, 2019

സിദാന്റെ പുതിയ ആയുധങ്ങൾ ബാഴ്‌സയെ മറികടക്കാൻ സഹായിക്കുമോ ?

മൂന്ന് തവണ ല ലിഗ കിരീടം നഷ്ടപെട്ടത് റയൽ മാഡ്രിഡിന് അങ്ങനെ പൊറുക്കാൻ പറ്റുന്ന ഒരു കാര്യമല്ല. മെസ്സി യുഗത്തിൽ അവർ ബാഴ്സയെക്കാൾ പിന്നോക്കം പോയതെന്നുള്ളതും വാസ്തവം. ചാമ്പ്യൻസ് ലീഗിൽ മാത്രമാണ് അവർ കാറ്റാലൻ പടയെ പിന്നിലാക്കിയത്. എൽ ക്ലാസ്സിക്കോകളിൽ ബാഴ്സ പലപ്പോഴും നാണംകെട്ട തോൽവികൾ സമ്മാനിക്കുകയും ചെയ്തു.

എന്നാൽ ഈ വിടവ് നികത്താനുള്ള പുറപ്പാടിലാണ് സിദാൻ. 2400 കോടിയാണ്‌ അതിനായി അദ്ദേഹം വിനയോഗിച്ചതു. ഈഡൻ ഹസാഡ്, ലൂക്ക യോവിച്ച, എഡർ മിലിറ്റവോ, ഫെർലാൻഡ് മെൻഡി, റോഡ്‌റിഗോ എന്നിവരെയാണ് സിദാൻ ഈ വർഷം വാങ്ങി കൂട്ടിയത്.

ഡ്രിബ്ലിങ് മാസ്റ്ററാണ് ഹസാഡ്. പ്രെസ്സിങ് ഫുട്ബോൾ കളിക്കുന്ന ബാഴ്സ മധ്യനിരയെ മറികടക്കാൻ ഹസാർഡിന്റെ സാന്നിധ്യം അവരെ സഹായിക്കും. മാത്രമല്ല ഒറ്റക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള കളിക്കാരനും കൂടി ആണ് അദ്ദേഹം. ഒരു വശത്തു മെസ്സി നിൽക്കുമ്പോൾ മാഡ്രിഡ് പക്ഷത്തു ഹസാർഡിനെ പോലെ ഒരു കളിക്കാരൻ ഉള്ളത് മാഡ്രിഡിന് ഗുണം ചെയ്യും.

യൂറോപ്പിലെ ഏറ്റവും കൂർമതയുള്ള സ്‌ട്രൈക്കർ അവൻ സാധ്യത ഉണ്ട് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു കളിക്കാരനാണ് യോവിച്ച. ഭാവിയിൽ അദ്ദേഹവും എംബപേയും തമ്മിൽ ആകും മത്സരം എന്ന് പ്രവചിക്കുന്നവരും ഉണ്ട്. ബോക്സിനുള്ളിൽ പ്രധിരോധകരുമായി മല്ലു പിടിച്ചു സാന്നിധ്യം അറിയാക്കാനുള്ള കഴിവും അദ്ദേഹത്തെ അപകടകാരി ആക്കുന്നു.

പോർട്ടോയുടെയും ബ്രസിലിന്റെയും ഡിഫൻഡർ ആയ എഡർ മിലിറ്റവോ സിദാന്റെ ഒരു അപ്രതീക്ഷിത നീക്കമായിരുന്നു. എന്നാൽ പ്രായമായി വരുന്ന റാമോസിന് ഒരു പകരക്കാരൻ ആവശ്യവും ആയിരുന്നു. പോർട്ടോയുടെ നേടും തൂണായ മിലിറ്റവോ, റാഫേൽ വറാനുമായി ഒരു കൂട്ടുകെട്ട് ഉയർത്തിയാൽ അത് ലോകത്തരാ പ്രധിരോധ കോട്ടയായി മാറും.

ഫ്രഞ്ച് ലെഫ്റ്റ ബാക് മെന്റി ആകട്ടെ ആഷ്ലി കോളിനെ സാമ്യപ്പെടുത്തുന്ന കളിക്കാരനാണ്. മാഴ്‌സെലോയുമായി സാമ്യം കുറവാണെങ്കിലും വിദഗ്ദ്ധരും ആരാധകരും വളരെ പ്രതീക്ഷ അർപ്പിക്കുന്ന യുവ താരമാണ് മെൻഡി.

ഹസാഡ് ഒഴിച്ച് എല്ലാവരും 25 വയസ്സിന് താഴെ അണ്നുള്ളത് ഒരു തലമുറ മാറ്റത്തെയും സൂചിപ്പിക്കുന്നു. ഏതായാലും റാമോസിനെയും ബെൻസിമയെയും റൊണാൾഡോയെയും പകരം വെക്കുക എളുപ്പം അല്ലെങ്കിലും സിദാന്റെ പുതിയ താരങ്ങൾ കെല്പുള്ളവരാണ്. ബാഴ്സയിൽ ഗ്രീസ്മാനും കൂടി വരുമ്പോൾ അവരെ എതിരിടാൻ പറ്റിയ പടയെ തന്നെയാണ് സിദാൻ ഒരുക്കുന്നത്.

Leave a comment