ലോകകപ്പ് 2019, അനായാസ ജയവുമായി ഇംഗ്ലണ്ട്
2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് വിൻഡീസിനെ എട്ടു വിക്കറ്റുകൾക്കു പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിനു എല്ലാവരും പുറത്തായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ഇംഗ്ളീഷ് ബൗെളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ നിക്കോളാസ് പൂരൻ ഒഴികെ ഒരു വിൻഡീസ് ബാറ്റ്സ്മാൻമാർക്കും സാധിച്ചില്ല. 63 റണ്ണുകൾ നേടിയ പൂരൻ ആണ് വിൻഡീസ് നിരയിൽ ടോപ് സ്കോറർ. ഷിംരൻ ഹെട്മേയർ 39 റണ്ണുകൾ നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്നു വിക്കെറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 32.3 ഓവറുകളിൽ ലക്ഷ്യം കണ്ടു. സെഞ്ചുറി (100*) നേടി പുറത്താകാതെ നിന്ന ജോ റൂട്ട്, 45 റണ്ണുകൾ നേടിയ ജോണി ബെയർസ്റ്റോ, 40 റണ്ണുകൾ നേടിയ ക്രിസ് വോക്സ് എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനു അനായാസ ജയം സമ്മാനിച്ചത്. വിന്‍ഡീസിനു വേണ്ടി ഗബ്രിയേൽ രണ്ടു വിക്കെറ്റ് വീഴ്ത്തി.