ഇംഗ്ലണ്ട് താരം മാര്‍ക് വുഡ് ഇന്ന് കളിക്കില്ലെന്ന് ഓയിന്‍ മോര്ഗൻ
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് വിൻഡീസ് മത്സരത്തിൽ ഇംഗ്ലണ്ട് പേസ് ബൗളർ മാര്‍ക് വുഡ് കളിക്കില്ല. പരിക്കിനെ തുടർന്നാണ് താരം കളിക്കാത്തത്. ഇംഗ്ലണ്ട് നായകൻ ഓയിന്‍ മോര്ഗൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ താരമാണ് മാര്‍ക് വുഡ്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് വുഡിന് പരിക്ക് പറ്റിയത്. എന്നാൽ പരിക്ക് അത്ര ഗുരുതരമല്ല, എന്നാലും റിസ്ക് എടുക്കാൻ ടീമിന് താൽപ്പര്യമില്ലെന്ന് മോർഗൻ പറഞ്ഞു.
എന്നാൽ ഇത് സമബന്ധിച്ച അവസാന തീരുമാനം ഇന്ന് ഉച്ചക്ക് ഉണ്ടാകും.ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഉള്ള മത്സരം. ഇംഗ്ലണ്ടിന്റെ നാലാം മത്സരമാണിത്. ഈ ലോകകപ്പിൽ 153.9 കി.മീ വേഗത്തിലാണ് മാര്‍ക് വുഡ് പന്തെറിഞ്ഞത്.