Cricket cricket worldcup Top News

ലോകകപ്പ് 2019, രണ്ടാം വിജയവുമായി ടീം ഇന്ത്യ

June 9, 2019

author:

ലോകകപ്പ് 2019, രണ്ടാം വിജയവുമായി ടീം ഇന്ത്യ

2019 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ ജൈത്രയാത്ര തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കെറ്റ് നഷ്ടത്തിൽ 352 റണ്ണുകൾ നേടി. സെഞ്ചുറി നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് മികച്ച സ്കോർ നേടാൻ ഇന്ത്യക്കു സഹായകമായത്. സഹ ഓപ്പണർ രോഹിത് ശർമ (57), നായകൻ വിരാട് കോഹ്ലി (82) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിൽ ഹാർദിക് പാണ്ട്യ, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ വേഗത്തിലുള്ള ബാറ്റിങ് ഇന്ത്യൻ സ്കോർ 350 കടത്തി.117 റണ്ണുകൾ നേടിയ ശിഖർ ധവാൻ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയ്‌നിസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ശ്രദ്ധയോടെയാണ് തുടങ്ങിയത്. അർധസെഞ്ചുറി കൂട്ടുകെട്ടോടെ ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും മികച്ച ലൈനിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ഒരവസരത്തിലും കളി കൈവിട്ടില്ല. പതിവിനു വിപരീതമായി വളരെ പതിയ രീതിയിൽ നീങ്ങിയ ഡേവിഡ് വാർണറിന്റെ ഇന്നിംഗ്‌സും ഓസീസിനു വിനയായി. 84 പന്തുകളിൽ നിന്നുമാണ് വാർണർ 56 റണ്ണുകൾ നേടിയത്. 69 റണ്ണുകൾ നേടിയ സ്റ്റീവ് സ്മിത്ത്, 42 റണ്ണുകൾ നേടിയ ഉസ്മാൻ ഖ്‌വാജ, 14 പന്തുകളിൽ നിന്നും 28 റണ്ണുകൾ നേടിയ മാക്സ്വെൽ, 35 പന്തുകളിൽ നിന്നും 55 റണ്ണുകൾ നേടിയ അലക്സ്‌ കേറി എന്നിവർ എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. 50 ഓവറിൽ 316 റണ്ണുകൾക് ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവർ മൂന്നു വിക്കറ്റും യുസ്‌വേന്ദ്ര ചഹാൽ രണ്ടു വിക്കറ്റും വീഴ്ത്തി.

Leave a comment

Your email address will not be published. Required fields are marked *