ഈ കൂട്ടുകെട്ട് ഓർമ്മയുണ്ടോ?
ഈ ഒരു ചിത്രം ഒരുപാട് വർഷങ്ങൾക്ക് പിറകിലോട്ട് കൊണ്ടു പോയി, ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതും, ആ ടീമിന് പുതിയൊരു ദിശാ ബോധം ലഭിച്ചതും ഒരർത്ഥത്തിൽ ഈ കൂട്ടുകെട്ടോടെ ആയിരുന്നു. അവിടെ ഒരു ഈഗോ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല ഒരേ മനസ്സോടെ അവർ ഒന്നിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ലഭിച്ചത് ഒരുപാട് നല്ല നിമിഷങ്ങൾ ആയിരുന്നു.
ഒരിക്കൽ പോലും ദാദയും ജോൺ റൈറ്റും ചിന്തിച്ചു കാണില്ല, വർഷങ്ങൾക്കിപ്പുറം ഇങ്ങെനെ ഒരുമിച്ചൊരു കളിപറച്ചിൽ നടത്തുമെന്ന്, എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം നൽകി ഈ ചിത്രം, അതെ ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും എത്ര കോച്ചുമാരും , നായകരും എത്തിയാലും ഇവർക്കൊരു പ്രേത്യേക സ്ഥാനമുണ്ടാവും എന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ…….
നേടിയ കപ്പിന്റെ എണ്ണത്തിനേക്കാൾ, ജയിച്ച കളിയുടെ എണ്ണത്തിനേക്കാൾ, ഇവർ ആ കാലഘട്ടത്തിൽ ആ ടീമിന് നൽകിയ ആവേശവും,അച്ചടക്കവും, ആസ്വദിച്ച ഓരോ ആരാധകർക്കും ഈ കോച്ചും നായകനും അത്രമേൽ പ്രിയപ്പെട്ടതാണ്, മറക്കില്ല………