Cricket cricket worldcup Top News

പറന്നുയരാൻ പ്രയത്നിച്ചു കിവികൾ

May 27, 2019

author:

പറന്നുയരാൻ പ്രയത്നിച്ചു കിവികൾ

ലോകോത്തര നിലവാരമുളള ഓൾറൗണ്ടർമാരെ ക്രിക്കറ്റ്‌ ലോകത്തിനു എക്കാലത്തും സംഭാവന ചെയ്ത രാജ്യം. ഒരുപക്ഷെ ക്രിക്കെറ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്ന്. ഏത് ടീമിനെയും പിന്തുടർന്ന് ജയിക്കാൻ അസാമാന്യ പാടവം ഉള്ള ടീം പക്ഷെ ഇന്നു ഇടക്ക് മിന്നി തെളിയുന്നത് അല്ലാതെ സ്ഥിരത പുലർത്തുന്നില്ല….

ഇത്തവണത്തെ ലോകകപ്പിന് വരുമ്പോൾ വരുമ്പോൾ മികച്ച ക്യാപ്റ്റന്റെ കീഴിൽ ഒരു അസാമാന്യ പ്രകടനം പ്രതീക്ഷിച്ചുകൊണ്ടാണ് ന്യൂസീലൻഡ് ആരാധകർ കളി കാണുന്നത്. അതിനു വേണ്ടി തന്നെയാവണം ടീം തിരഞ്ഞെടുപ്പിൽ 26വയസിനു താഴെ ഒറ്റൊരു കളിക്കാരൻ പോലും കടന്നു വന്നിട്ടില്ല. മാത്രമല്ല 30 വയസിനു മേലെ ഉള്ളവരും കുറവല്ല. വില്യംസൺ നയിക്കുന്ന ഈ ടീമിൽ എന്തൊക്കെയോ അപാകതകൾ ഉണ്ട് അതോ ലോകകപ്പ് നാട്ടിലിലേക്ക് എത്തിക്കാൻ പരിചയസമ്പത്തിനു പ്രാധാന്യം നല്കിയതാണോ എന്നും പറയാൻ കഴിയുന്നില്ല.

മക്കുല്ലം പോയ ഒഴിവു അതുപോലെ കിടപ്പുണ്ട് അത്‌ നികത്താൻ ഒരാള് വന്നെത്തിയിട്ടില്ല. ലത്താം നല്ല ഓപ്പണർ ബാറ്റ്സ്മാൻ ആണ് മികച്ച കീപ്പറും എന്നാലും… അതാണ് ന്യൂസീലൻഡിന്റെ ഏറ്റവും വലിയൊരു പോരായ്മ,  പിന്നെ ഭാഗ്യക്കേടും.

:കോളിൻ മൺറോ,
:ജിമ്മി നിഷാം,
:മിച്ചൽ സാന്റ്നർ,
:സി ഡി ഗ്രാൻഡ്‌ ഹോം,
എന്നിവരാണ് ഓൾറൗണ്ടർമാർ. എല്ലാവരും നല്ല പ്രതിഭാ ശാലികൾ പക്ഷെ എന്നിട്ടും ഒരു പൊട്ടിത്തെറിക്ക് സ്കോപ്പ് കാണുന്നില്ല. റോസ് ടൈലർ ഫോമിലും അല്ല. 35 വയസ് ആയ ടൈലർ അവസാന അങ്കത്തിനായിരികം മിക്കവാറും കച്ച മുറുക്കുന്നത്.

ബൗളിങ്ങിൽ മറ്റൊരു ക്യാപ്റ്റനും ഇത്രയേറെ തിരഞ്ഞെടുക്കാൻ ഉള്ള ആയുധം ഉണ്ടാകില്ല ഉറപ്പ്.
ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ബോൾട്ട് ഇടം കയ്യൻ കയ്യൻ ആണെങ്കിൽ ബോൾട്ട് നേത്രത്വം നല്കുന്ന ബോളിങ് നിരയിൽ അതി വേഗ ബൗളർ ആയ റോക്കീ ഫെർഗുസൺ വലം കൈയ്യൻ ആണ്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ് ആയ സൗത്തീ മാറ്റ് ഹെന്രി
ജിമ്മി നിഷാം, ഗ്രാൻഡ്‌ ഹോം, മൺറോ എന്നിവർ ആയാൽ ഫാസ്റ്റ് ബൗളിംഗ് വിഭാഗം വളരെ ശക്തമാണ്. പരിചയ  സമ്പന്നനായ സ്പിന്നർ ഇഷ് സോധി നയിക്കുന്ന സ്പിൻ വകുപ്പിൽ ഇടംകൈയൻ ആയ സാന്റ്നറും ഉണ്ട്. പാർട്ട് ടൈം എറിയാൻ ഒരു ബോളറുടെ ആവശ്യം ഉണ്ടാകുന്നില്ല. അങ്ങനെ വ്യത്യസ്തതയാർന്നൊരു ബൗളിംഗ് വകുപ്പ്‌ കൈയിലുള്ള വില്യംസന്റെ ടീമിലെ ബാറ്റിംഗ് വിശ്വസ്തൻ അദ്ദേഹം തന്നെയാണ്. ആദ്യ ഓവറുകളിൽ മൺറോയുടെ കൂടെ ന്യൂസീലൻഡ് നിരയിൽ ഫോമായാൽ ഏതവനെയും വിറപ്പിക്കുന്ന ഗുപ്റ്റിൽ കൂടി ആകുമ്പോൾ ന്യൂസീലൻഡിനും ആശക്കു വകയുണ്ട്…

#ബാറ്റിംഗ്

മാർട്ടിൻ ഗപ്ടിലും -കോളിൻ മൺറോയും ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും വലിയ പവർ ഹിറ്റിങ് ഓപ്പണിങ് കോമ്പിനേഷൻ

ടോപ് ഓർഡറിൽ നമ്പർ 2 ബാറ്റ്സ്മാൻ കിവി ക്യാപ്റ്റൻ വില്യംസൺ ഇപ്പോഴത്തെ ഏറ്റവും മികച്ച കൗശലശാലി ആയ ക്യാപ്റ്റൻ. ബാറ്റിംഗിൽ റോസ് ടൈലർ ഫോമായാൽ പിന്നെ ഇടത് ഭാഗത്തേക്ക് അംബര ചുംബികളായ ട്രേഡ്മാർക്ക് ഷോട്ട് കാണാം. പന്ത് പിന്നെ നിലം തൊടില്ല. മികച്ച ഹാൻഡ് & ഐ കോമ്പിനേഷനോടെ കളിക്കുന്ന പ്ലയെർ ആണ് ടൈലർ.
പഴയ ഹിറ്റ് പവർ ഈ വയസിലും ടൈലർക്ക് ഉണ്ട് എന്ന് തന്നെ പ്രതീക്ഷിക്കാം.

ടോം ലതാം ഓപ്പണർ ആയിടാണോ ഇനി വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിട്ടാണോ എങ്ങനെ എന്നത് പോലെ ഇരിക്കും ബാൻഡലിന്റെ സാധ്യതകൾ, കാരണം ഒരു ആൾറൗണ്ടറെയോ ബൗളേറെയോ ബാറ്സ്മാനെയോ അധികം ഉൾപ്പെടുത്താനെ വില്യംസൺ ശ്രമിക്കു, ഉറപ്പ്.

ഇനിയാണ് ടീമിൽ കുറെ കാലം അവസരം ലഭിക്കാതിരുന്ന എന്നാൽ CPL ൽ മികച്ച പ്രകടനം നടത്തി ടീമിലെ തന്റെ സീറ്റ് ഉറപ്പിച്ച, ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ
“ജെയിംസ് നിഷാം” അക്രമ ബാറ്റിങ്ങിന് ഉടമ മികച്ച ഫാസ്റ്ബൗളറും.
കൂറ്റനടിക്കാരനായ ഗ്രാൻഡ് ഹോമും മികച്ച ആൾറൗണ്ടർ ആണ്. ഐ പി ൽ -ൽ ബാംഗ്ലൂരിന്റെ താരമായിരുന്നു ടോം ബാൻഡാൽ ഒരു ആവറേജ് ബാറ്റ്സ്മാൻ ആകാനാണ് സാധ്യത.

ഇനി അടുത്ത പവർ ഹിറ്റർ ചെന്നൈയുടെ കൂറ്റനടിക്കാരൻ മിച്ചൽ സാന്റ്നർ, അധികം ടെൻഷൻ ഇല്ലാതെ ഡെത്ത് ഓവർ കളിക്കുന്ന ബാറ്റ്സ്മാൻ. തുടർന്ന് സൗത്തിയും അത്യാവശ്യം ബാറ്റ് നന്നായി കൈകാര്യം ചെയ്യും

#ബൌളിംഗ് :

ലോകത്തെ ഏറ്റവും മികച്ച ഇടംകൈയൻ ഫാസ്റ്റ് ബോളർ ആയ ബോൾട്ടിന്റെ പന്തുകൾ സ്വിങ്ങിങ് പിച്ചുകൾ നനയുക കൂടി ചെയ്താൽ കളിക്കുക ദുഷ്ക്കരം. സൗത്തീ വലം കൈയൻ ഫാസ്റ്റ് ബൗളർ. ലോക്കി ഫെർഗുസൺ അതിവേഗം ബൗൾ ചെയ്യാൻ കഴിവുള്ള താരമാണ്
അതുപോലെ മാറ്റ് ഹെന്ററിയും ജിമ്മി നിഷാമും കോളിൻ ഗ്രാൻഡ് ഹോമും മികച്ച ബൗളേഴ്‌സ് തന്നെയാണ്. സാന്റ്നറും സോധിയും ഇന്ത്യയെ 20-20 പഞ്ഞിക്കിട്ടത് മറന്നു കാണില്ലെന്ന് വിചാരിക്കുന്നു. ഏറ്റവും മികച്ച സ്പിൻ കൂട്ടുകെട്ടാവും ഇത്.

#കരുത്ത്

ഏറ്റവും ബാലൻസ് ആയ ടീമുകളിൽ ഒന്ന്. വില്യംസന്റെ കൈയും തലയും ടീമിനെ മുന്നോട്ട് നയിക്കുന്ന 2 ഘടകങ്ങൾ ആണ്. ധോണിയോളം അല്ലെങ്കിൽ അതിലും മികച്ച ക്യാപ്റ്റൻ ഏറ്റവും മികച്ച സ്പിന്നർമാരുടെ സാനിധ്യം സാന്റ്നർ ഇടം കയ്യൻ, സോധി വലം കൈയൻ ലെഗ് സ്പിന്നർ.5 സ്പെഷ്യലിസ്റ്റ് ഓൾറൗണ്ടർമാരുടെ സാനിധ്യം. ആദ്യം മുതൽ അവസാന ഓവറുകൾ വരെ വെടിക്കെട്ട് തീർക്കാൻ കഴിയുന്ന അപകടകാരികളായ ആറോളം ഹിറ്റർമാർ. ന്യൂസൈലന്റ് വലിപ്പത്തിൽ വളരെ ചെറിയ രാജ്യം ആണെകിലും ക്രിക്കറ്റ്റ് ചരിത്രത്തിൽ ഏകദിനമെന്നോ? 20-20 എന്നോ വ്യത്യാസം ഇല്ലാതെ ഇത് ടൂര്ണമെന്റിലും സെമി ഉറപ്പിക്കുന്ന കറുത്ത കുതിരകളാണ്….

Leave a comment

Your email address will not be published. Required fields are marked *