Cricket cricket worldcup Top News

തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശക്തമായ യുവ നിരയുമായിശ്രീലങ്ക

May 24, 2019

author:

തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശക്തമായ യുവ നിരയുമായിശ്രീലങ്ക

കുറച്ചു നാൾ മുൻപ് വരെ വലിയൊരു 10നില കെട്ടിടം ആയിരുന്നു ശ്രിലങ്ക ശക്തമായ തൂണുകളിൽ ആയിരുന്നു അവർ നില നിന്നിരുന്നത് പെട്ടന്നു ഏറ്റവും ബലമുള്ള 2കാലുകൾ മുറിഞ്ഞു വീണു സംഗക്കാര -ജയവർധന സാധാരണ ഗതിയിൽ കെട്ടിടം വീഴും വളരെ പരിതാപകരമായിരിക്കും പിന്നീട് ഉള്ള അവസ്ഥ
അത്‌ തന്നെയാണ് ഇപ്പൊ ലങ്കൻ ടീമിന്റെ അവസ്ഥ

സംഗക്കാരയും ജയവാർധനയും വിരമിക്കുന്നു എന്ന് പറയുന്നതിലും ഭേദം ശ്രിലങ്കൻ ക്രിക്കറ്റിന് നാശം തുടങ്ങുന്നു എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
കഴിവുള്ള യുവതാരങ്ങൾ ഇല്ല എന്നല്ല
പക്ഷെ മിക്കവാറും എല്ലാ കളികളിലും മാത്യൂസ്‌ എന്ന ഓൾ റൗണ്ടറെ അവർക്ക് അമിതമായി ആശ്രയിക്കേണ്ടി വരുന്നു മഴകണ്ടു പേടിച്ചു വന്മരത്തിന് കീഴിൽ ഒളിക്കും പോലെ

ഡിക്ക്വേലയും, ചണ്ഡിമലും, തരംഗയും ടീമിൽ പോലും സ്ഥാനം കണ്ടെത്തിയിട്ടില്ല ജീവൻ മെൻഡിസും മിലിന്ദ സിരിവർധനയെയും അടങ്ങുന്ന യുവരക്തം വളരെ കഷ്ടപ്പെടേണ്ടി വരും
ഒരു നല്ല സ്കോർ വരണമെങ്കിൽ എല്ലാ കളിയും മാത്യൂസ്‌ ഫോമായേ പറ്റു എന്ന അവസ്ഥ വാലറ്റത് തിസാര പെരേരയും സിരിവർധനയും ഉൾപ്പെടുന്ന വെടിക്കെട്ട് സംഘം
നല്ല രീതിയിൽ സ്കോർ ഉയർത്തും എന്നു പ്രതീക്ഷിക്കാം
ബൗളിങ്ങിൽ മലിംഗ ഉൾപടെ എല്ലാവരും ഫോം ഔട്ട്‌ ആണ്
മലിംഗ – -ലക്മൽ – പ്രദീപ്‌ – പ്രായവും, പരിക്കുകളും മലിംഗയെ കുടുക്കിയിട്ടിട്ട് നാളേറെയായി
ഇപോഴത്തെ സാഹചര്യത്തിൽ റൺസ്‌ വഴങ്ങാതെ ബൌൾ എറിയാൻ പറ്റുന്ന ആരുമില്ല
ഒരുപറ്റം ഓൾറൗണ്ടർമാരുണ്ട്
മാത്യൂസിന് പിറകെ തിസാര പെരേരയും
സിരിവർധനയും
പക്ഷെ സ്ഥിരത പുലർത്തുന്ന മധ്യ നിര ബാറ്റ്സ്മാൻമാരുടെ കുറവുണ്ട് ഫീൽഡിങ്ങിൽ മാത്യൂസും പെരേരയും ഒഴികെ ബാക്കി എല്ലാവരും കണക്കാ സിംഹള വീര്യമൊക്കെ കാറ്റിൽ പറന്നു പോയിരിക്കുന്നു…. 2017 Jan- 2018 Sep ലങ്ക കളിച്ചത് 40 കളികളിലാണ് എന്നാൽ വെറും 10എണ്ണത്തിൽ മാത്രമേ അവർക്ക് ജയിക്കാൻ ആയിട്ടുള്ളു 2016മുതൽ ജയിച്ചതോ ഒരു സീരീസ് മാത്രം അതും അയർലണ്ടിനോട് .. 2016മുതൽ ഉള്ള കണക്കിൽ ആണെങ്കിൽ 60 മത്സരങ്ങൾ ജയിച്ചതോ 16 എണ്ണവും ശ്രീലങ്കയിൽ വെച്ചുപോലും സിംബാവെയുമായി അവർ തോറ്റു വർഷങ്ങളായി ലങ്കൻ ക്രിക്കെറ്റ്‌ വിവാദത്തിലാണ് വാതുവെപ്പും അഴിമതിയും സാമ്പത്തിക തിരിമറിയെ കുറിച്ച് അന്വേഷണം നടക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഉദ്യോഗസ്ഥർ വാതുവെപ്പിൽ ഉൾപെട്ടതിനെ കുറിച്ചു അല്ജസീറയുടെ ഡോക്യുമെന്ററിയുണ്ടായിരുന്നു…..

ഇതേ പോക്ക് ആണെങ്കിൽ എനിക്ക് ശ്രീലങ്കയിൽ തീരെ പ്രതീക്ഷ ഇല്ല അത്യത്ഭുതങ്ങൾ സംഭവിക്കണം… ഇനി

#ബാറ്റിംഗ്

ജയവർധനെയ്ക്കും, സംഗക്കാരെയ്ക്കും പകരം ആൾക്കാരെ ഇതു ഇതുവരെ കണ്ടെത്താൻ കഴിയാത്ത ലങ്കൻ നിരയിൽ ക്യാപ്റ്റൻ: കരുണ രത്‌നെ , കുശാൽ പെരേര, ജീവൻ മെന്റിസ് ലുഹുരു തിരിമാനെ , ആഞ്ചലോ മാത്യൂസ് ,സിരിവർധന ലോ ഓർഡറിൽ തിസെരെ പെരേരയുടെ വെടിക്കെട്ട് എടുത്ത് പറയാൻ ഇതൊക്കെയേ ഉള്ളു മറ്റുള്ളവരെ യുവാക്കളിൽ ആരും തന്നെ 50മാച്ചിന് മുകളിൽ കളിച്ചിട്ടില്ല ഈ പരിചയക്കുറവിനു ഇംഗ്ലണ്ടിൽ വലിയ വില നൽകേണ്ടി വരും അതുകൊണ്ട് തന്നെയാണ് ഇപ്പോൾ 9th റാങ്കിൽ വീണു കിടക്കുന്നത്

#ബോളിങ്

35കാരനായ ലസിത് മലിംഗ നയിക്കുന്ന ബൗളിങ് ഡിപ്പാർട്മെന്റിൽ നുവാൻ പ്രദീപ്‌ സുരൻഗ ലക്മൽ ഇശ്രൂ ഉദ്ധാന എന്നീ ബൗളർ മാർക്ക് പുറമെ നന്നായി പന്ത് സ്വിങ് ചെയ്യിക്കാൻ അറിയാവുന്ന പെരേരയും ടീമിലെ ഏറ്റവും നല്ല ഓൾറൗണ്ടർ മാത്യൂസും മോശമില്ലാത്ത ബൌളിംഗ് നിര സ്പിന്നർ എന്നു പറയാൻ ക്വാളിറ്റി ഉള്ള ആരും തന്നെ ഇല്ല

#കരുത്ത്

മലിംഗ -മാത്യൂസ് -പെരേര തുടങ്ങിയവരുടെ എക്സ്പീരിയൻസ് ഇംഗ്ലണ്ട് മണ്ണിൽ കളിച്ചുള്ള അനുഭവം അവർക്ക് മുതൽക്കൂട്ടാകും ബൌളിംഗ് തന്നെ ആണ് കരുത്ത് മുതിർന്ന താരങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നേറാൻ കഴിവുള്ള
യുവ നിര…

Leave a comment

Your email address will not be published. Required fields are marked *