Cricket cricket worldcup Top News

കളി കാര്യമാക്കാൻ കരീബിയൻ പട

May 24, 2019

author:

കളി കാര്യമാക്കാൻ കരീബിയൻ പട

മൊത്തത്തിൽ കളിയാകെ മാറിയത് ഇന്നലെ ആണ് 9 ടീമും World Cup Squad പ്രഖ്യാപിച്ചപ്പോൾ വെസ്റ്റിൻഡീസ് മാത്രം മൗനം പാലിച്ചു എന്നാൽ ഇന്നെലെ വരെ ഉണ്ടായ എന്റെ കണക്കു കൂട്ടലും അഭിപ്രായവും വരെ മാറ്റി എഴുതാവുന്ന ഒരു ടീം സെലെക്ഷൻ ആയിരുന്നു അവർ നടത്തിയത് എന്തെന്ന് എല്ലാവരും അറിഞ്ഞു കാണും എന്നാലും ഞാൻ എന്റെ ജോലിയിലേക്ക് കടക്കട്ടെ

വെസ്റ്റിൻഡീസ് ന്റെ ആകെ World Cup സ്‌ക്വാഡ് നെ ക്കാൾ സ്ട്രോങ്ങ്‌ ആയിട്ടുള്ളത് റിസേർവ് ബെഞ്ചിലെ 10 പേരാണ്

വിൻഡീസിനെ ഒഴിച്ചുനിർത്തി ക്രിക്കറ്റിന് ഒരു ചരിത്രമില്ല. ആദ്യത്തെ രണ്ട് ഏകദിന ലോകകപ്പുകളിൽ ചാമ്പ്യൻമാർ. മൂന്നാം ലോകകപ്പിൽ റണ്ണേഴ്സപ്പ്. എന്നാൽ, ആ പ്രതാപത്തിന്റെ നിഴലിൽമാത്രമാണ് ഇപ്പോഴത്തെ വിൻഡീസ് ടീം. പ്രതിഭകൾ ഒരുപാട് വളരുന്നുണ്ടെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും മറ്റും ടീമിനെ തകർത്തു. എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ യോഗ്യതാ റൗണ്ട് വഴിയാണ് വിൻഡീസ് ടൂർണമെന്റിനെത്തുന്നത്.

ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു വിൻഡീസിന്റെ തകർച്ചയുടെ പ്രധാന കാരണം. ഈ പ്രശ്നങ്ങളൊക്കെ ഒരുപരിധിവരെ പരിഹാരം കണ്ടു. ജേസൺ ഹോൾഡറെന്ന നായകനുകീഴിൽ പുതിയ ടീം ഉയർന്നുവന്നു. ലോകകപ്പിന് മുമ്പ് ക്രിസ് ഗെയ്​ൽ അടക്കമുള്ള മുതിർന്ന താരങ്ങൾ ടീമിലെത്തിയത് വിൻഡീസിന് ആശ്വാസം പകരുന്നു. ഈയിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ വിൻഡീസ് താരങ്ങൾ മികച്ച ഫോമിലായിരുന്നു. ലോകകപ്പിൽ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഏറെ പിറകിലാണെങ്കിലും ടൂർണമെന്റിൽ വിൻഡീസ് താരങ്ങൾ വെടിക്കെട്ടിന്റെ വിരുന്നൊരുക്കുമെന്ന് ഉറപ്പ്. പക്ഷെ ട്രൈ സീരിസിൽ ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞു കപ്പ്‌ നഷ്ടമായത് നികത്താനാവാത്ത നഷ്ടം തന്നെ പക്ഷെ ഒരുവിധത്തിൽ പറഞ്ഞാൽ അത് ബ്രാവോയ്ക്കും പോളാർഡിനും തുണ ആയെന്ന് വേണം കരുതാൻ….

ടീം: ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, ആന്ദ്രേ റസൽ, ഷെൽഡൻ കോട്രൽസ, ഷാനോൻ ഗബ്രിയൽ, കെമാർ റോച്ച്, നിക്കോളാസ് പൂരാൻ, ആഷ്ലി നഴ്സ്, ഫാബിയൻ അലൻ, ഷിംറോൺ ഹെറ്റ്മെയർ, ഷായി ഹോപ്പ്, ഒഷാനെ തോമസ്, കാർലോസ് ബ്രാത്​വെയ്റ്റ്, ഡാരെൻ ബ്രാവോ, എവിൻ ലൂയിസ്.

#ബാറ്റിങ്

ക്രിസ് ഗെയ്​ലും എവിൻ ലൂയിസുമായിരിക്കും ടീമിന്റെ ഓപ്പണർമാർ. 39-കാരനായ ഗെയ്ൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് മുന്നേറുന്നത്. ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയിൽ ഫോം കണ്ടെത്തിയ വെറ്ററൻ താരം ഐ.പി.എല്ലിലും അതേ ഫോം തുടർന്നു. ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരവും ഗെയ്​ലാണ്. കൂടെ റസലിന്റെ മാരകമായ ഹിറ്റിങ്ങും എതിർ ടീമുകൾ കരുതി ഇരുന്നേ പറ്റു ഇവര് ഫോമായാൽ എതിർ ടീമിന് ബോളെറിയാം എന്നല്ലാതെ വേറെ കാര്യം ഒന്നുമില്ല… സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാൻ കെൽപ്പുള്ളവനാണ് ലൂയിസ്. ഇവർക്കൊപ്പം ഷായി ഹോപ്പ്, ഷിംറോൺ ഹെറ്റ്മെയർ, ഡാരെൻ ബ്രാവോ, നിക്കോളസ് പൂരാൻ എന്നിവരും നങ്കൂരമിടാൻ മികവുള്ളവരാണ്.

#ബൗളിങ്

കെമാർ റോച്ച്, ഷാനോൻ ഗബ്രിയൽ എന്നിവരാണ് വിൻഡീസ് ബൗളിങ് നിരയുടെ കരുത്ത്. കൂടുതൽ പേസിൽ പന്തെറിയാനുള്ള ഇരുവരുടെയും കഴിവ് ഇംഗ്ലണ്ടിൽ ഗുണകരമാവും. ഇവരുടെ പരിചയസമ്പത്തിനൊപ്പം ഒഷാനെ തോമസിന്റെയും ഷെൽഡൻ കോട്രലിന്റെയും യുവത്വവും ടീമിന് ഗുണകരമാവും. 145 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയുന്ന ബൗളറാണ് തോമസ്.

ആഷ്​ലി നഴ്സും ഫാബിയൻ അലനുമാണ് ടീമിലെ സ്പിന്നർമാർ. നഴ്സിന് 45 മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ട്. അതേസമയം നാലു ഏകദിനങ്ങളിൽ മാത്രമാണ് അലൻ കളിച്ചത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

#കരുത്ത്

വെടിക്കെട്ട് ബാറ്റിങ്ങിന് കെൽപ്പുള്ള അര ഡസനോളം ബാറ്റ്സ്മാൻമാരുടെ സാന്നിധ്യമാണ് വീൻഡീസ് ടീമിന്റെ കരുത്ത്. ഗെയിൽ, ഹേറ്റ് മേയർ, ഷായി ഹോപ്പ്, കാർലോസ് ബ്രാത്വയ്റ്റ്, നിക്കോളാസ് പുരന്, ജേസൺ ഹോൾഡർ, ആന്ദ്രേ റസൽ, ആഷ്ലി നഴ്സ്, തുടക്കത്തിൽ ഗെയ്ൽ ആണെങ്കിൽ അവസാനം റസലായിരിക്കും ബാറ്റിങ് വിരുന്നൊരുക്കുക . IPL ഈ സീസണിൽ റസലിന്റെ 62 സിക്‌സറുകൾ ആരും മറന്നിട്ടുണ്ടാകില്ല
ഇതിനുപുറമേ ഉള്ള എല്ലാ പ്ലയേഴ്‌സും മസിൽ പവർ കൊണ്ട് ലോകത്തെ ഞെട്ടിക്കാൻ പ്രാപ്തി ഉള്ളവരാണ് വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷിയുള്ളവരാണ് വളരെ വിഷമം തോന്നിയിരുന്നു കരാർ പ്രശ്നം കാരണം ബോർഡുമായി തെറ്റി ബ്രാവോ വിരമിക്കൽ പ്രഖ്‌ഖ്യാപിച്ചപ്പോൾ എന്നാൽ റിസേർവ് ടീമിൽ ഇരിക്കണ്ടവരല്ല ബ്രാവോയും പോളാർഡും അവസാന ലോക കപ്പ് എന്ന നിലയിൽ അവർക്ക് വിരമിക്കാൻ അവസരം നൽകേണ്ടതാണ് എന്നതാണ് എന്റെ അഭിപ്രായം ഏതെങ്കിലും ഒരു ബോളെർക്കോ ബാറ്റസ്മാനോ പരിക്ക് ആകുവാണെങ്കിൽ അവർ ഉടൻ ബ്രാവോയെ കളത്തിലിറക്കും ബാറ്റുചെയ്താൽ മിനിമം 35 റൺസ് ബൗൾ ചെയ്താൽ മിനിമം 35നു 2 വിക്കറ്റ് ഫീൽഡ് ചെയ്താൽ 35 റൺസ് സേവ് ചെയ്യാനും പറ്റുന്ന താരങ്ങൾ ഇന്ന് കുറവാണു… ഇങ്ങനെ ഒരു ടീമുമായി വന്നാൽ വിൻഡീസിനെ തളയ്ക്കാൻ സാക്ഷാൽ മെഗ്രാത്തിന് പോലും ആയെന്ന് വരില്ല…

Leave a comment