ബംഗ്ലാദേശ് – കറുത്ത കുതിരകളിൽ നിന്ന് വൻ ശക്തിയിലേക്ക്
ബംഗ്ലാദേശിനെ ഇനിയൊരു കുഞ്ഞൻ ടീമായോ അട്ടിമറിക്കാരായോ കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് കാരണം ഈ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ ബംഗ്ലാ ക്രിക്കറ്റിന് ഉണ്ടായ മാറ്റം അല്ലങ്കിൽ വളർച്ച മറ്റൊരു ടീമിനും ഉണ്ടായിട്ടില്ല എന്നതാണ് സത്യം
എന്നെ അനുകൂലിക്കുന്നവർ അധികം ഉണ്ടാകില്ല പ്രതികൂലിക്കുന്നവർ ഒരുപാട് ഉണ്ടാകുകയും ചെയ്യും പ്രതേകിച്ചു ഇന്ത്യൻ ഫാൻസ് .
അവർ അഹങ്കാരികൾ ആണെന് മുദ്രകുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകാം കാരണം ഇന്ത്യയെ 102 റൺസിന് ഓൾ ഔട്ട് ആക്കാൻ പോന്ന രീതിയിൽ അവർ ഇന്ന് വളർന്നു കഴിഞ്ഞു
ആ കളി ബംഗ്ലാദേശ് 58 റൺസിന് തീർന്നു സത്യമാണ് അതവരുടെ പരിചയക്കുറവ് മാത്രമല്ല ഇന്ത്യക്കാർക്ക് പോലും വേണ്ടതായ ബിന്നി അന്ന് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ മാനം കപ്പല് കേറിയേനെ…….
അതായിരുന്നു സത്യം ഏറ്റവും പ്രശസ്തമായ മറ്റൊരു അട്ടിമറി വിജയത്തോട് കൂടിയാണ് എന്റെ ശ്രദ്ധ ബംഗ്ലാദേശ് ക്രിക്കറ്റിലേക്ക് തിരിയുന്നത്..
1999 ൽ വേൾഡ് കപ്പിൽ അരങ്ങേറിയ,
ആമിനുൾ ഇസ്ലാം നയിച്ച ബംഗ്ലാദേശിൽ എടുത്ത് പറയാൻ ബാറ്റ്സ്മാൻ അക്രം ഖാനും ബൗളർ ആയി പിന്നീട് ഏറ്റവും മികച്ച ബംഗ്ലാദേശ് ക്രിക്കറ്റർ ആയ മുഹമ്മദ് റഫീഖും മാത്രമാണ് ഉണ്ടായത് അവർ ഒന്നും അല്ലായിരുന്നു
1999 വേൾഡ് കപ്പിൽ പാക്സിതാനെതിരെ ബംഗ്ലാദേശ് ജയിച്ച കാര്യം നമ്മൾ ഓർമ്മിക്കുന്നത് നന്നായിരിക്കും ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് പറഞ്ഞു ചക്ക വീണു മുയൽ ചത്തു എന്ന് പക്ഷെ ക്രിക്കെറ്റിനെ കുറിച്ച് നന്നായി അറിയുന്നവർ അതൊരിക്കലും പറയില്ല
എന്തെന്നാൽ വർഷങ്ങളായിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റിൽ അവർ ഇത്രയും ശക്തമായ ടീമുമായിട്ട് ഒരു കാലത്തും കളിച്ചിട്ടില്ല
# സയീദ് അൻവർ – ഷാഹിദ് അഫ്രിദി – ഇജാസ് അഹമദ് – ഇൻസമാം – സലിം മാലിക്ക് – അസർ മഹമൂദ് – മോയിൻ ഖാൻ – വാസിം അക്രം- വഖാർ യൂനിസ് – ഷോയിബ് അക്തർ – സഖലൈൻ മുസ്താക്ക്#
ഇതായിരുന്നു ഒരു കാലത്ത് ഇന്ത്യയെ വിറപ്പിച്ച പാക്കിസ്ഥാൻ …. അവരുടെ തീ തുപ്പുന്ന പന്തുകളെ സധൈര്യം നേരിട്ട് ബംഗ്ലാദേശ് വിജയം പിടിച്ചെടുക്കുകയായിരുന്നു…….. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനെ പോലെ ആ ധൈര്യം ഇപ്പോൾ അവരെ ഇവിടെ എത്തിച്ചു…തുടർന്നുള്ള 20 വർഷങ്ങൾ കൊണ്ട് അവർ ഒരുപാട് വളർന്നു
കൂടെ ഉള്ള 9 ടീമുകൾക്ക് ഒപ്പം തന്നെ അവരെയും ഒരുപോലെ കൂട്ടാം
അതിനിടയിൽ പതുക്കെ ബംഗ്ലാദേദ് വളർന്നു അഷ്റഫുളിലൂടെ ക്രിക്കറ്റിലെ രാജാക്കന്മാരായി പറന്നു നടന്ന ഓസ്ട്രെയ്ലയുടെ ചിറക് അവർ അരിഞ്ഞു
പിന്നീട് അലോക് കാപാലിയിലൂടെ ഇന്ത്യയെയും തുടർന്ന് ഇംഗ്ലണ്ട് -ന്യൂസിലാൻഡ് -സൗത്ത് ആഫ്രിക്ക – വെസ്റ്റിൻഡീസ് അങ്ങനെ എല്ലാ മുന്നിര ടീമുകളെയും എല്ലാ അസോസിയേറ്റ് രാജ്യങ്ങളെയും അവർ അടിയറവ് പറയിച്ചിട്ടുണ്ട്
(2007വേൾഡ് കപ്പ് ഇന്ത്യയെയും സൗത്ത് ആഫ്രിക്കയെയും അവർ തോല്പിച്ചിട്ടുണ്ട് )
എടുത്ത് പറയേണ്ട മറ്റൊരു കാര്യം ബംഗ്ലാദേശ് ക്രിക്കെറ്റ് ഇങ്ങനെ വളരാൻ ഏറ്റവും കൂടുതൽ അവരെ സഹായിച്ചത് ധാക്കയിലെ കാണികൾ ആണെന്ന് തന്നെ പറയണം കാരണം സ്വന്തം നാട്ടിൽ ഇത്രയും ആളുകളുടെ പിന്തുണ ആരവങ്ങൾ വെസ്റ്റിൻഡീസിലും ഇന്ത്യയിലും അല്ലങ്കിൽ ആഷെസ് ടെസ്റ്റ് നടക്കുമ്പോഴുമെ നമുക്ക് കാണാൻ പറ്റു…
അവസാനം നടന്ന ത്രി-രാഷ്ട്ര പരമ്പരയിൽ അയർലാൻഡിനെയും – വെസ്റ്റിൻഡീസിനെയും പച്ചയ്ക്ക് കത്തിച്ചു ടൂർണമെന്റ് ജേതാക്കളായി ഫൈനലിൽ കരുത്തരായ വെസ്റ്റിൻഡീസിനെ
5 വിക്കറ്റിന് പരാജയപ്പെടുത്തി എല്ലാവർക്കും ഉള്ള മുന്നറിയിപ്പുമായി വേൾഡ് കപ്പ് ഒരുക്കങ്ങൾ ബംഗ്ലാദേശ് നല്ല രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്…..
തമിം ഇഖ്ബാൽ എന്ന ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച ഓപ്പണർ നയിക്കുന്ന ടീമിൽ ബാറ്റുകൊണ്ട് ഏത് ഷോർട്ടും കളിക്കുന്ന സൗമ്യ സർക്കാർ, മുഹമ്മദ് മിഥുൻ, സാബിർ റഹ്മാൻ, ലിറ്റൻ ദാസ് എന്നിങ്ങനെ മോശമല്ലാതെ ബാറ്റുചെയ്യുന്നവരും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബംഗ്ലാ താരമായ മഹമ്മദുള്ള റിയാധും, സാക്കിബും, മുസ്ഹഫിഖുറും കൂടി ചേരുമ്പോൾ നല്ല കെട്ടുറപ്പുള്ള ഒരു ലൈനപ്പായി കൂടെ മൊർടാസയുടെയും മൊസേദേക്കിന്റെയും ഹാർഡ് ഹിറ്റിങ്ങും..
35കാരനായ ക്യാപ്റ്റൻ മോർട്ടസ നയിക്കുന്ന ബൌളിംഗ് ഡിപ്പാർട്മെന്റിൽ പുതുമുഖം അബ്ദുൾ ജാവേദും, മൊഹമ്മദ് സൈഫുദീനും മുസ്താഫിർ റഹ്മാനും കൂടി ചേരുന്ന നിരയിൽ മൊസേദേക്കിന്റെയും സാകിബിന്റെയും മഹമ്മദുള്ളയുടെയും തിരിയുന്ന പന്തുകൾ അകമ്പടിയേകും ഇത്രയും ബാലൻസ് ആയ ടീം ഇപ്പോൾ വേറെ ഉണ്ടോ എന്ന് തോന്നിപോകുന്നു…
ഏറ്റവും മികച്ച ഇടം കയ്യൻ ഓപ്പണറായ തമിം ഇക്ബാൽ
ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുടെ സാനിധ്യം ഷാഖിബ്
ഷാകിബ് – മഹമ്മദുള്ള – മോസദേക്ക് – സാബിർ – മൊർടാസ എന്നിവർ അടങ്ങുന്ന ശക്തമായ മധ്യ നിരയും ആൾറൗണ്ട് മികവും
കൂടെ യുവത്വവും പരിചയ സമ്പന്നരും ഒത്തിണങ്ങിയ ടീം..
മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമായ മുഷ്ഫിഖുർ റഹിം
മൊർടാസ വലം കൈയ്യൻ ഫാസ്റ്റ് ബൗളർ ആണെങ്കിൽ?
മുസ്തഫിസുർ ഇടം കയ്യൻ ഫാസ്റ്റ് ബൗളേറും
സാഖിബ് ഇടം കൈയ്യൻ സ്പിന്നർ ആണെങ്കിൽ മഹമ്മദുള്ള വലം കൈയ്യൻ സ്പിന്നർ ആണ്
കൂടെ മൊസാദേക്കും
സാബിർ ആണെങ്കിൽ പാർടൈം മീഡിയം ഫാസ്റ്റും
ഇനി ചിന്തിക്കു വലിയവന്റെ അത്താഴം മുടക്കാൻ ഇവർ പോരെ ….?