Cricket cricket worldcup Top News

ടീം അവലോകനം – അഫ്ഘാനിസ്ഥാൻ

May 24, 2019

author:

ടീം അവലോകനം – അഫ്ഘാനിസ്ഥാൻ

യുദ്ധമുഖത്ത് തകർന്ന രാജ്യത്തിന്റെ ഉയിർപ്പ് പോലെതന്നെയായിരുന്നു ഇത്തവണ ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ വരവും.. യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഫ്ഗാനിസ്ഥാൻ.
ലോകകപ്പിന് യോഗ്യത കിട്ടില്ലെന്ന് തോന്നിപ്പിച്ച സമയം. എന്നാൽ സൂപ്പർ സിക്സിൽ ടീം ജൈത്രയാത്ര നടത്തി.

സിംബാബ്വെയേയും സ്കോട്ട്ലാൻഡിനേയും പിന്തള്ളി യോഗ്യതാ റൗണ്ടിന്റെ ഫൈനലിലെത്തിയ അഫ്ഗാനിസ്ഥാൻ അവിടെ വിൻഡീസിനെയും തോൽപ്പിച്ച് ലോകകപ്പിനുള്ള ടിക്കറ്റുറപ്പിച്ചു.
രണ്ടാം ലോകകപ്പ് കളിക്കുന്ന ഏഷ്യൻ രാജ്യം ടൂർണമെന്റിൽ ചാമ്പ്യന്മാരാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ചില അട്ടിമറികളൊക്കെ അവരിൽനിന്ന് ലോകം പ്രതീക്ഷിക്കുന്നു.

ലോകകപ്പിനുമുമ്പ് ക്യാപ്റ്റൻ അസ്ഗറിനെ  അഫ്ഗാൻ  മാറ്റിയത് ടീമിൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. നബിയും റാഷിദുമടക്കമുള്ള താരങ്ങൾ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. ഗുൽബാദിൻ നായിബാണ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെ നയിക്കുന്നത്.

ടീം:ഗുൽബാദിൻ നായിബ് (ക്യാപ്റ്റൻ), ഹസ്രത്തുല്ല സസായി, അസ്ഗർ അഫ്ഗാൻ, ഹഷ്മത്തുല്ല ഷാഹിദി, നജിബുല്ല സദ്രാൻ, റഹ്മത്ത് ഷാ, സമീഹുല്ല ഷെൻവാരി, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്സാദ്, റാഷിദ് ഖാൻ, ദൗളത്ത് സദ്രാൻ, അഫ്താബ് ആലം, ഹമീദ് ഹസ്സൻ, മുജീബുർ റഹ്മാൻ.

#ബാറ്റിങ്

ഓപ്പണിങ്ങാണ് അഫ്ഗാനിസ്ഥാൻ കരുത്ത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അഹമ്മദ് ഷഹസാദും ഹസറത്തുല്ല സസായിയുമാണ് ഓപ്പണർമാർ. ഏത് പന്തിനെയും ബൗണ്ടറി കടത്താൻ കെൽപ്പുള്ളവനാണ് ഷഹസാദ്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള റോളാണ് സസായിയുടേത്.എന്നാൽ  ഈ വർഷം അയർലൻഡിനു എതിരായ കളിയിൽ വെറും 42 പന്തിൽ സസായി 100  ആ 20-20 യിൽ  വെറും 62 പന്തിൽ 162* ആയിരുന്നു അദ്ദേഹം നേടിയത്  മാത്രമല്ല അഫ്ഗാൻ ലീഗിൽ ഒരു ഓവറിൽ തുടർച്ചയായി 6പന്തിൽ 6സിക്സ് അദ്ദേഹം നേടിയിട്ടുണ്ട്
ടീമിലെ മറ്റൊരു ഓപ്പണർ നൂർ അലി സദ്രാനും ന്യൂബോളിൽ കളിക്കാൻ കെൽപ്പുള്ളവനാണ്.

മധ്യനിരയാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന പ്രശ്നം. മുൻക്യാപ്റ്റൻ അസ്ഗർ അഫ്ഗാനിയും സമീയുല്ലയും അടങ്ങുന്ന മധ്യനിരയ്ക്ക് സ്ഥിരത പുലർത്താനാവുന്നില്ല. നബിയും സദ്രാനുമായിരിക്കും അവസാന ഓവറുകൾ ബാറ്റുചെയ്യാനുള്ള ചുമതല. ഇരുവർക്കും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാൻ കെൽപ്പുള്ളത് അഫ്ഗാനിസ്താന് ആശ്വാസം പകരും.

#ബൗളിങ്

ആധുനിക ലോക ക്രിക്കറ്റിലെ മികച്ച ഏറ്റവും വിലകൂടിയ  മൂന്ന് സ്പിന്നർമാരുടെ സാന്നിധ്യമുണ്ട് ടീമിൽ. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവരുടെ സ്പിൻ ബോളുകൾ എതിരാളികളെ വട്ടംകറക്കുമെന്ന് ഉറപ്പ്. നബി ആകട്ടെ ടീമിലെ ഏറ്റവും നല്ല ഓൾ റൗണ്ടറും കൂടിയാണ്
കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്നു പേർക്കുംകൂടി 54 വിക്കറ്റുണ്ട്.
ടീമിലെ ബാക്കി ബൗളർമാർക്കൊല്ലം കൂടി നേടാനായത് 26 വിക്കറ്റുമാത്രം. ലോകകപ്പിൽ എതിർടീമുകൾക്ക് ഏറ്റവും ഭീഷണിയാകുക ഈ സ്പിൻ ത്രയമാകും. ദൗളത്ത് സദ്രാൻ, അഫ്താബ് ആലം, നായകൻ ഗുൽബാദിൻ എന്നിവരാണ് ടീമിലെ പേസർമാർ. അപ്രതീക്ഷിതമായി ടീമിലെത്തിയ ഹമിദ് ഹസനും ടീമിലെ പേസ് വൈവിധ്യമാണ്.

#കരുത്ത്

ടീമെന്ന നിലയിൽ ലോകത്തിന്റെ എല്ലായിടത്തുംഅഫ്ഗാനിസ്ഥാൻ എത്തിയില്ലെങ്കിലും അവരുടെ താരങ്ങൾ ലോകത്തിന്റെ എല്ലാ മൂലയിലുമെത്തി. ഐ.പി.എൽ, ബിഗ് ബാഷ്, കരീബിയൻ പ്രീമിയർ ലീഗ് അടക്കമുള്ള ലീഗുകളിൽ അഫ്ഗാനിസ്ഥാൻ താരങ്ങൾ നിറഞ്ഞുനിന്നിരുന്നു. റാഷിദ്, നബി, മുജീബുർ റഹ്മാൻ അടക്കമുള്ള സ്പിന്നർമാരുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും.

Leave a comment

Your email address will not be published. Required fields are marked *