കരോളിൻ ലിസ്‌കോവ : പുതിയ റോമൻ റാണി
റോം :ബ്രിട്ടീഷ് ഒന്നാം നമ്പർ താരം യോഹാന കോണ്ടയെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് (6-3, 6-4) തോൽപിച്ചു കൊണ്ട് ലോക ഏഴാം നമ്പർ ചെക്ക് റിപ്പബ്ലിക്ക് താരം കരോളിൻ ലിസ്‌കോവ ഇറ്റാലിയൻ ഓപ്പണിൽ കന്നി മുത്തമിട്ടു. ഈ ജയത്തോടെ ലിസ്‌കോവ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
വെറും 1 മണിക്കൂർ 25 മിനിറ്റ് കൊണ്ട് അവസാനിച്ച മത്സരത്തിൽ തന്റെ മൂന്നാം കളിമൺ കോർട് കിരീടം ചെക്ക് താരം സ്വന്തമാക്കി.