Editorial Foot Ball Top News

യുഹാൻ ക്രൈഫ് – ബൂട്ടിട്ട പൈതഗോറസ് എന്തുകൊണ്ട് ഇന്നും പ്രസക്തം?

May 18, 2019

author:

യുഹാൻ ക്രൈഫ് – ബൂട്ടിട്ട പൈതഗോറസ് എന്തുകൊണ്ട് ഇന്നും പ്രസക്തം?

അയാക്സിന്റെ സ്റ്റേഡിയം വൃത്തിയാക്കാൻ പോവുമ്പോഴും , കളിക്കാരുടെ ജേഴ്സി അലക്കാൻ പോവുമ്പോഴും പെട്രോനെല്ല ദ്രായർ എന്ന തൂപ്പുകാരി എന്നെങ്കിലും ചിന്തിച്ചു കാണുമോ താൻ തൂപ്പുകാരിയായ ഈ സ്റ്റേഡിയം വരും നാളുകളിൽ തന്റെ മകന്റെ പേരിൽ അറിയപ്പെടുമെന്ന് . അമ്മയുടെ കൈ പിടിച്ചു കൊണ്ട് അയാക്സിന്റെ മണ്ണിൽ പതിഞ്ഞ കുഞ്ഞു പാദങ്ങൾ പിന്നീട് അയാക്സിന്റെ പുൽ തകിടികളിൽ തീ പടർത്തുമെന്ന് ചുറ്റും നിന്നവർ അറിഞ്ഞു കാണുമോ ? ആ തീ ലോകത്തെ മൊത്തം പുൽ തകിടികളിലേക്ക് പടർന്ന് കയറുമെന്ന് ആരെങ്കിലും അറിഞ്ഞു കാണുമോ ? ലോക ഫുട്‌ബോളിന്റെ അനശ്വര സൗന്ദര്യമായി ആ നാമം എന്നും തിളങ്ങി നിൽക്കുമെന്ന് ഒരു പക്ഷെ അയാക്സിന്റെ പച്ച പുൽ മൈതാനത്തിന് എങ്കിലും സൂചന കിട്ടി കാണുമോ ? എങ്ങിനെ ആയിരുന്നാലും ആ തൂപ്പുകാരിയുടെ മൺ മറഞ്ഞു പോയ മകനാണ് ഇന്ന് ഫുട്‌ബോളിന്റെ എല്ലാം . പതിറ്റാണ്ടുകൾക്ക് ഇപ്പുറം അയാക്സ് പ്രതാപം വീണ്ടെടുത്ത് നിൽക്കുന്ന വേളയിൽ തന്നെ യോഹാൻ ക്രൈഫ് എന്ന ഒർജിനൽ മിശീഹയുടെ പിറന്നാൾ വന്നെത്തിയിരിക്കുന്നു

കുഞ്ഞായിരിക്കെ തന്നെ അയാക്സിന്റെ കളിക്കാരെ കണ്ടെത്തുന്ന ക്രൈറ്റീരിയയെ ക്രൈഫ് മനസ്സിൽ ചോദ്യം ചെയ്താണ് പ്രയാണം തുടങ്ങുന്നത് , ആ കൊച്ചു ഫുട്‌ബോളറിൽ തന്നെ ഒരു ഫിലോസഫർ ആ കാലത്തും ഉണ്ടായിരുന്നു

വലത് കാല് കൊണ്ടും ഇടത് കാലും കൊണ്ട് പന്ത് തട്ടിയാൽ ക്രൈറ്റീരിയ പറയുന്ന മീറ്ററിലുള്ള ദൂരത്തേക്ക് എനിക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല ആദ്യ കാലത്ത് , എങ്ങിനെയാണ് ഇത്തരം കമ്പ്യൂട്ടർ സിസ്റ്റം കൊണ്ട് പ്രതിഭകളെ അറിയാൻ കഴിയുക ? നിങ്ങൾ തലച്ചോറ് കൊണ്ട് അല്ലെ കളിക്കേണ്ടത് കാലുകൾക്ക് നിങ്ങളെ അവിടെ സഹായിക്കാൻ മാത്രമല്ലേ കഴിയൂ ?

ഫിസിക്കൽ സ്റ്റാമിന എന്നതിന് അപ്പുറം ഫുട്ബോളിൽ റൊമാന്റിക് ത്വാത്തീക തലങ്ങൾ ഉണ്ടെന്ന് ആ കുരുന്ന് മനസ്സ് അന്ന് തിരിച്ചറിഞ്ഞുവെങ്കിൽ പിന്നെ എങ്ങിനെയാണ് ക്രൈഫ് ലോക ഫുട്ബോളിന്റെ സൗന്ദര്യമായി മാറാതെ ഇരിക്കുക ?

ലാറ്റിൻ തെരുവിൽ നിന്നും പന്ത് തട്ടി വന്ന മറഡോണക്കും പെലേക്കും റൊണാൾഡീഞ്ഞോക്കും , ആഫ്രിക്കൻ തെരുവിൽ പന്ത് തട്ടിയ സിദാനും കൂട്ടർക്കും ഒക്കെയുള്ള ഒരു വശ്യ സൗന്ദര്യമുണ്ട് . അക്കാദമിക്ക് പരിശീലനം എന്നതിന് അപ്പുറം തെരുവിൽ പന്ത് തട്ടി വളർന്നവരുടെ കളിക്ക് മനോഹരമായ മറ്റൊരു വശമുണ്ട് . അത് മുകളിൽ പറഞ്ഞവരിൽ നാം ആവോളം കണ്ടിട്ടുമുണ്ട് . യൂറോപ്പിന് അപവാദമായി ലാറ്റിനിലും ആഫ്രിക്കയിലും ഇത്തരം പ്രതിഭകൾ വളർന്ന് വരാൻ കാരണം സാമ്പത്തീകമായ പ്രതിസന്ധിയും അക്കാദമികളുടെ കുറവാണ് . അവിടെയും ക്രൈഫ് എന്ന ബൂട്ടിട്ട പൈതഗോറിസ് യൂറോപ്യൻ ഫുട്ബോൾ കളിക്കാരെ വെച്ച് തുലനം ചെയ്യുബോൾ തീർത്തും ഒരു അപവാദമാണെന്ന് ക്രൈഫ് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാം

‘ അയാക്സിന്റെ ക്യാംപിൽ ഞാൻ ആഴ്ച്ചയിൽ പന്ത് തട്ടുന്നതിലും കൂടുതൽ ആംസ്റ്റർഡാമിന്റെ വിജന തെരുവുകളിൽ പന്ത് തട്ടി നടന്നിട്ടുണ്ട് ഇത് രണ്ടും ചേർന്നതാണ് എന്റെ ഫുട്‌ബോൾ ‘

ഒരു പക്ഷെ ഫുട്ബോളിന്റ മനോഹാരിതയിൽ യൂറോപ്പിലെ ലാറ്റിൻ എന്ന് ഹോളണ്ടിനെ വിശേഷിപ്പിക്കാൻ കാരണമായത് ക്രൈഫിലൂടെ അയാക്സിലേക്ക് കടന്നെത്തിയ ഈ സവിശേഷത തന്നെയാവാം

ക്രൈഫിന്റെ കാലിൽ നിന്നും നാവിൽ നിന്നും പൊഴിഞ്ഞത് എല്ലാം മുത്ത് മണികളായിരുന്നുവെന്ന് അയാക്സ് ഇന്നും തെളിയിക്കുന്നു . കളിക്കാരനും കോച്ചും എന്ന നിലക്ക് ക്രൈഫിന്റെ ഭൗതീക സാന്നിധ്യം ഇന്ന് ആംസ്റ്റർഡാമിന്റെ മണ്ണിലില്ല എന്നാൽ പറഞ്ഞു ബാക്കി വെച്ച് പോയ വാക്കുകൾ കൊണ്ട് ക്രൈഫ് ഇന്നും നക്ഷത്ര ലോകത്ത് ഇരുന്ന് ഫുട്ബോളിനെ ഭരിക്കുന്നുവെന്നതാണ് താൻ കെട്ടി പൊക്കിയ അയാക്സ് എന്ന സാമ്രാജ്യത്തിലെ പ്രതിഭകൾ ഈ സീസണിൽ ഒരിക്കൽ കൂടി തെളിയിച്ചത്

‘ പണ ചാക്കുകൾ ഗോൾ അടിക്കാറില്ല , പണ ചാക്കുകൾ കൊണ്ട് കളി ജയിക്കാനും കഴിയില്ല ‘

ക്രൈഫിന്റെ ഈ വാക്കുകൾ എത്ര അർത്ഥ വത്താണെന്നത് റയൽ , യുവന്റൻസ് എന്നീ വമ്പന്മാരെ തകർത്തെറിഞ്ഞ അയാക്സിന്റെ പ്രകടനത്തിൽ നിന്ന് എത്ര ഭംഗിയായാണ് നമുക്ക് മനസ്സിലാവുന്നത് , ഭൗതീക സാന്നിധ്യമില്ലാതെ പോലും ക്രൈഫ് എന്ന ഇതിഹാസം ലോക ഫുട്‌ബോളിൽ പകരം വെക്കാനില്ലാത്ത ഒന്നായി ഇന്നും തന്റെ സാന്നിധ്യം അറിയിക്കുന്നു . അത് കൊണ്ട് തന്നെയാണ് ഒർജിനൽ മിശീഹാ എന്ന് ക്രൈഫിനെ വിളിക്കേണ്ടി വരുന്നത് . ക്രൈഫിന്റെ മുൻപ് ഫുട്‌ബോൾ എങ്ങിനെ എന്നതും ക്രൈഫിന്റെ ശേഷം ഫുട്‌ബോൾ എങ്ങിനെ എന്നതും സൗന്ദര്യത്മകമായി വിലയിരുത്തിയാൽ അറിയാം ഉയിർത്തെഴുന്നേൽപ്പ് പോലും വേണ്ടാത്ത മിശീഹാ ആരാണെന്നത് . പൊതുവെ എല്ലാവരും പറയാറുള്ളത് ഹോളണ്ടിന്റെ മികച്ച താരമായ ക്രൈഫ് എന്നാണ് , എന്നാൽ അങ്ങിനെയല്ല അത് തകരേണ്ട ഒന്നാണ് ലോകം കണ്ട മികച്ച ഫുട്‌ബോളറിൽ ഒരാളാണ് ക്രൈഫ് . കളിക്കാരൻ എന്നതിന് അപ്പുറം ഫിലോസഫർ , ടീച്ചർ എന്ന അർത്ഥത്തിൽ കൂടി വീക്ഷിച്ചാൽ ലോക ഫുട്‌ബോൾ കണ്ട ഒരേ ഒരാൾ മാത്രമാണ് ക്രൈഫ്

  1. ‘ ബൂട്ടിട്ട പൈതഗോറിസ്
Leave a comment

Your email address will not be published. Required fields are marked *