Editorial Foot Ball Top News

അബ്ദുൽ ഹഖ് നൗറി – അകാലത്തിൽ പൊലിയാതിരിക്കട്ടെ ഈ നക്ഷത്രം

May 18, 2019

author:

അബ്ദുൽ ഹഖ് നൗറി – അകാലത്തിൽ പൊലിയാതിരിക്കട്ടെ ഈ നക്ഷത്രം

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അയാക്സ് ടോട്ടൽ ഫുട്ബോളിന്റെ വസന്തം വാരി വിതറി ചാമ്പ്യൻസ് ലീഗിൽ തേരോട്ടം നടത്തുമ്പോഴും ഫ്രാങ്കി ഡിയോങും , ഡിലൈറ്റും , ഹക്കീം സിയേച്ചും , വാൻ ഡീ ബിക്കും അടങ്ങുന്ന അയാക്സ് കളിക്കാർ ഉള്ളിൽ തേങ്ങുക ആയിരുന്നു . 34 നമ്പർ ജേഴ്സിയിൽ തങ്ങളുടെ എല്ലാമായി കൂടെയുണ്ടായിരുന്ന ഇരുപതുകാരനായ സഹ കളിക്കാരൻ നൗറി കളിക്കിടയിൽ പറ്റിയ ഗുരുതരമായ പരിക്ക് കാരണം തന്റെ ടീമിന്റെ വിജയങ്ങൾ അറിയാതെ അർദ്ധ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു . നൗറിക്ക് ഇനി ഒരിക്കലും കളിക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു വേദനിപ്പിക്കുന്ന സത്യം . നൗറിക്ക് ഒപ്പം അയാക്സിൽ പന്ത് തട്ടിയിരുന്ന ജസ്റ്റിൻ ക്ളൈവർട്ട് അയാക്സ് വിട്ട് റോമയിലേക്ക് മാറിയപ്പോൾ തന്റെ പ്രിയ സുഹൃത്ത് നൗറിന്റെ ജേഴ്സി നമ്പറായ 34 ആയിരുന്നു തിരഞ്ഞെടുത്തത് . റോമക്കായി ജസ്റ്റിൻ ആദ്യ ഗോൾ നേടിയപ്പോൾ നൗറിന്റെ പേര് എഴുതിയ 34 നമ്പർ ജേഴ്സിയിൽ മുത്തി വിതുമ്പിയത് ആരെയും വേദനിപ്പിക്കുന്ന ഫുട്‌ബോളിലെ അതി വൈകാരിക നിമിഷമായിരുന്നു

ഇപ്പോൾ ഇതാ അയാക്സ് നേടിയ എറീഡിവിസ് കിരീടത്തിലും നൗറി കടന്ന് വന്നിരിക്കുന്നു , 34 മത്തെ എറിഡീവിസ് കിരീടമാണ് ഇന്നലെ അയാക്സ് നേടിയത് , പ്രിയ താരത്തിനായി തന്നെ അയാക്സ് താരങ്ങൾ 34 മത് കിരീടം സമർപ്പിച്ചു . അവസാന കളിക്കായി ഇറങ്ങിയ അയാക്സ് താരങ്ങൾ ഇന്നലെ നൗറിയുടെ ഫോട്ടോ ജേഴ്സിയിൽ പതിച്ച് കൊണ്ടാണ് മൈതാനത്ത് ഇറങ്ങിയത്

”’ ഇനി നൗറിക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവന്റെ ജേഴ്സി നമ്പറിൽ വരുന്ന കിരീടം സ്വന്തമാക്കുക എന്നത് ആയിരുന്നു അത് വരെ അയാക്സ് വിടില്ല എന്നത് ഞാനെടുത്ത തീരുമാനം ആയിരുന്നു – അജാക്സ് താരം വാൻ ഡീ ബിക്കിന്റെ വാക്കുകൾ ‘

നൗറി നീ അറിയുന്നുണ്ടോ നിന്റെ പ്രിയ കൂട്ടുകാരായ സഹ കളിക്കാർ ചങ്ക് പറിച്ചു തന്ന് നിന്നെ സ്നേഹിക്കുന്നത് 💚 ദുആ നൗറി 💚

‘ ഫുട്‌ബോൾ ‘” കളിക്ക് അപ്പുറം മറ്റു പലതുമാണ് ” 💚

Leave a comment