ചെപ്പോക്കിലെ പിച്ച് ടി 20 ക്ക് അഭികാമ്യമോ ?
ചെന്നൈ മുംബൈ ക്വാളിഫയർ മാച്ചിന് ശേഷവും ചെപ്പോക്കിലെ സ്പിൻ പിച്ചിനെ പറ്റി വിമർശനങ്ങൾ ഉയർന്ന്കൊണ്ടേ ഇരിക്കുന്നു. ടി 20 ഫോര്മാറ്റിനു പറ്റിയ പിച്ച് ആണോ എന്നാണ് പല വിദഗ്ധരും ചോദിക്കുന്നത്. റൺസുകൾ പിറവി എടുക്കുന്നതിനു നല്ല പിശുക്കു കാണിക്കുന്ന പിച്ച ആരാധകർക്ക് മടുപ്പ് ഉണ്ടാക്കും എന്നും ഇത് ഭാവിയിൽ ഐ.പി.ൽ.നെ തന്നെ സാരമായി ബാധിക്കും എന്ന് കളിക്കാർ തന്നെ വിലയിരുത്തുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സന് വെറും 109 റൺസാണ് ഇവിടെ സ്കോർ ചെയ്യാൻ കഴിഞ്ഞത്. ക്വാളിഫയർ മച്ചിൽ ചെന്നൈ 140 റൺസ് എന്ന ചുരുങ്ങിയ സ്കോറിൽ പുറത്താക്കുകയും ചെയ്തു. ചെന്നൈ ബൗളർ ആയ ദീപക് ചാഡ്, ക്യാപ്റ്റൻ ധോണി തുടങ്ങിയ പ്രമുഖർ തങ്ങളുടെ നീരസം ഇതിനിടെ പ്രകടിപ്പിക്കുകയും ചെയ്തു. സിക്സുകളും ഫോറുകളും കണ്ട് ആത്മനിർവൃതി അണയുന്ന പുത്തൻ തലമുറ ആരാധകരെ സന്തോഷിപ്പിക്കാൻ പിച്ചിനെ കൊണ്ട് സാധിക്കുമോ എന്ന് കണ്ടിരുന്നു കാണേണ്ടി ഇരിക്കുന്നു.
എന്നാൽ ബാറ്റിംഗ് മാത്രമല്ല ക്രിക്കറ്റ് എന്നും ബൗളിംഗ് ആസ്വദിക്കാൻ പറ്റിയ സാഹചര്യവും ഈ ഫോർമാറ്റിൽ വേണം എന്നും ഒരു കൂട്ടർ അഭിപ്രായപെടുന്നു. പക്ഷെ ബൗളിംഗ് എന്നാൽ സ്പിൻ ബൗളിംഗ് മാത്രമല്ല എന്നാണ് അതിനു മറുപടിയായി വിമർശകർ പറയുന്നത്. സ്കോറിന് കുറയുന്നത് മാത്രമല്ല നിലവാരമില്ലാത്ത പിച്ചാണ് ചെപ്പോക്കിലെ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോടികൾ മാറി മറയുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ നല്ല പിച്ചുകൾ ഒരുക്കാൻ ഭാരവാഹികൾ തയ്യാറാകട്ടെ എന്ന് നമ്മുക്ക് അവകാശപ്പെടാം. പിച്ചിന്റെ നിലവാരമില്ലായ്മ പരിഹരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അടുത്ത സീസണിൽ എങ്കിലും അധികാരികൾ ഇതിൽ ശ്രദ്ധ ചിലതേണ്ടത് അനിവാര്യമാണ്.