Cricket IPL Top News

സ്ഥിരത ഇല്ലാത്തതാണ് പ്രശ്നം: ഹർഷ ഫോഗ്‌ലെ

May 4, 2019

author:

സ്ഥിരത ഇല്ലാത്തതാണ് പ്രശ്നം: ഹർഷ ഫോഗ്‌ലെ

ഐ  പി എല്ലിൽ ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമായ മനീഷ് പാണ്ഡയെ പറ്റിയാണ് ഹർഷ ഫോഗ്‌ലെ പറഞ്ഞത്.ഐ പി ൽ സീസൺ തുടങ്ങിയപ്പോൾ ഫോമിൽ ആകാതിരുന്നതോടെ ടീമിൽ അവസരം കിട്ടാതായി.എന്നാൽ ഒരിക്കൽ കൂടി അവസരം കൊടുത്തപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനം ആണ് തരാം പുറത്തെടുത്തത്. അവസാന 4 ഇന്നിഗ്‌സുകളിൽ പാണ്ഡെയുടെ സ്കോർ ഇങ്ങനെ 81,61,36,71.കളിക്കാൻ തുടങ്ങിയാൽ നന്നായി കളിക്കും അല്ലെങ്കിൽ ഒന്നും ഇല്ല എന്നതാണ് പാണ്ഡെയുടെ അവസ്ഥ.

ഹർഷ ഫോഗ്‌ല മനീഷ് പാണ്ഡയെ പറ്റി ട്വീറ്റ് ചെയ്തത് ഇങ്ങനെ.പാണ്ഡെയുടെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്.ഫോമിൽ ആകുന്ന സമയത്ത് എല്ലാം അദ്ദേഹം ഒരു മാച്ച് വിന്നരും കൂടിയാണ്.പക്ഷെ സ്ഥിരതയില്ലാത്ത കളിയാണ് പ്രശ്നം.അതും കൂടിയായാൽ എല്ലാം ശരിയാകും.

Leave a comment