Cricket IPL Top News

പഞ്ചാബിന് തിരിച്ചടി: പരുക്കേറ്റ മാന്ത്രിക സ്പിന്നർ ഇനി ഈ സീസണിൽ കളിക്കില്ല

May 1, 2019

author:

പഞ്ചാബിന് തിരിച്ചടി: പരുക്കേറ്റ മാന്ത്രിക സ്പിന്നർ ഇനി ഈ സീസണിൽ കളിക്കില്ല

നിർണായകമായ 2 മത്സരങ്ങൾ കൂടി ശേഷിക്കെ പഞ്ചാബിന് തിരിച്ചടി.പരുക്കേറ്റ വരുൺ ചക്രവർത്തി ഈ സീസണോട് വിടപറഞ്ഞു.വിരലിനേറ്റ പരുക്കാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്.പഞ്ചാബ് മോഹവില കൊടുത്തു വാങ്ങിയ വരുണിനു ഒരു മത്സരം മാത്രമാണ് കളിക്കാനായത്.ആ മത്സരത്തിലാകട്ടെ അത്ര നല്ല പ്രകടനം നടത്താനായില്ല.അതോടെ ഫസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കാതായി.ഒരു പരിശീലന മത്സരത്തിനിടെയാണ് വിരലിനു പരുക്കേറ്റത്.അത് നിസാരമെന്നു കരുതിയ പഞ്ചാബും,വരുണും പക്ഷെ വിചാരിച്ചപോലെ നടന്നില്ല.അപ്പോളാണ് സീസണിന്റെ അവസാനത്തോടടുക്കുമ്പോൾ ഫിറ്റ്നസ് പ്രശ്‌നം അലട്ടിയത്.അതോടെയാണ് പഞ്ചാബ് വരുണിനെ പുറത്തേക്കയച്ചത്.തമിഴ്‌നാട് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം ആണ് ഐ പി എല്ലിലേക്ക് വരുണിന് വഴിയൊരുക്കിയത്.8.4 കോടി രൂപയ്ക്കാണ് പഞ്ചാബ് വരുണിനെ ലേലത്തിൽ വാങ്ങിയത്.

Leave a comment