ടോട്ടൻഹാമിന് അപ്രതീക്ഷ തോൽവി ;ടോപ് ഫോർ പോരാട്ടത്തിൽ വീണ്ടും വഴിത്തിരിവുകൾ
സ്വന്തം മൈതാനിയിൽ ടോട്ടൻഹാം വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപെട്ടു. മിഖായേൽ അന്റോണിയോ ആണ് ആതിഥേയർക്കു വേണ്ടി വിജയ ഗോൾ നേടിയത്. കളിയുടെ 67ആം മിനുട്ടിൽ ആയിരുന്നു കളിക്ക് വിപരീതമായ ഗോൾ പിറന്നത്. റീസെ നൽകിയ ക്രോസ്സ് അന്റോണിയോ ഗോൾ ആക്കുകയായിരുന്നു. ടോട്ടൻഹാം ഡിഫൻഡർ സാഞ്ചെസിന്റെ ശ്രദ്ധക്കുറവാണ് അന്റോണിയോയ്ക് അവസരം തുറന്ന് കൊടുത്തത്.
ഏതായാലും ഇതോടെ ടോപ് ഫോർ പോരാട്ടം കനക്കും എന്ന് തീർച്ച. ടോട്ടൻഹാമിന്റെ തോൽവി ആഴ്സണൽ , ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് ആശ്വാസം നൽകുന്നു. 36 കളികൾ കളിച്ച ടോട്ടൻഹാമിന് ഇതുവരെ 70 പോയിന്റ് ഉണ്ട്. എന്നാൽ 35 കളികൾ വീതം കളിച്ച ചെൽസിക്ക് 67, ആഴ്സണലിന് 66 എന്നിങ്ങനെയാണ് പോയിന്റ് നില. ഏതായാലും ഇനിയുള്ള മത്സരത്തിൽ എല്ലാം ജയിക്കണ്ട അവസ്ഥയിലേക്ക് ടോട്ടൻഹാം എത്തി. കട്ട ഫോട്ടോ ഫിനിഷിംഗിലേക്കാണ് പ്രീമിയർ ലീഗ് നീങ്ങികൊണ്ടിരിക്കുന്നത്.