Foot Ball Top News

ലിവർപൂൾ വീണ്ടും തലപ്പത്ത്.

April 27, 2019

author:

ലിവർപൂൾ വീണ്ടും തലപ്പത്ത്.

       വെള്ളിയാഴ്ച ആൻഫീല്ഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ഹഡ്‌ഡേഴ്സഫീല്ഡിനെ തകർത്തത്. തരം താഴ്ത്തൽ ഏറെക്കുറെ ഉറപ്പിച്ച ഹഡ്‌ഡേഴ്സഫീൽഡ് തുടക്കത്തിൽ തന്നെ ലിവേർപൂളിന് സുവർണാവസരം നൽകുകയായിരുന്നു. സ്റ്റാൻകോവിച്ഛ് ന്റെ പിഴവിൽ ലഭിച്ച ബോൾ മുഹമ്മദ്‌ സലാ നാബി കെയ്റ്റ്ക്കു മറിച്ചു നൽകുമ്പോൾ മത്സരം തുടങ്ങിയിട്ടു വെറും 15 സെക്കന്റ് മാത്രമേ ആയിരുന്നൊള്ളു. ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് തൊടുത്ത ആ ഗോൾ ലിവേർപൂളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗമേറിയ ഗോൾ ആയി മാറി. തുടർന്ന് ഉള്ള നിമിഷങ്ങളിൽ ഇരു ടീമുകളും ഗോൾ അവസരങ്ങൾ തുറന്ന് എടുത്തു കൊണ്ടിരുന്നു.

 

       കളിയുടെ 23 മിനുറ്റ്ൽ റോബെർട്സൻ ഇടത് വിങ്ങിൽ നിന്നും ബോക്സിന്റെ മധ്യത്തിലെക്കു നൽകിയ മനോഹരമായ പാസ് സാഡിയോ മാനെ ഹെഡ് ചെയ്ത് ഗോൾഡൻ ബൂട്ടിലേക് താനും ഒരു മത്സരാര്ഥി ആണെന്ന് വിളിച്ചോതികൊണ്ടു വല ചലിപ്പിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന്റെ അവസാനനിമിഷങ്ങളിൽ മൂന്നാമത്തെ ഗോളും പിറന്നു. അലക്സാണ്ടർ അർണോൾഡ് നൽകിയ ലോങ് പാസ്സ് മുഹമ്മദ് സാലാ അനായാസം ഗോൾ കീപ്പർടെ മുകളിലൂടെ ഉയർത്തി വിടുകയായിരുന്നു. സീസണിലെ തന്റെ 20മത്തെ ഗോൾ ആണ് സാലാ ഇതു വഴി നേടിയത്‌.രണ്ടാം പകുതിയുടെ അമ്പതിനാലാം മിനുറ്റ്ൽ സ്ടറിഡ്ജ് നേടിയ ഗോൾ റഫറിയുടെ ഓഫ്‌ സൈഡ് വിളി മൂലം ലിവേർപൂളിന് ലഭിക്കാതെ പോയി. അറുപത്തി രണ്ടാം മിനുറ്റ്ൽ സാലാ യുടെ പ്രതിഭ വിളിച്ചോതുന്ന ഗോൾ ശ്രമം പക്ഷെ വലയുടെ വശങ്ങളിൽ തഴുകി പുറത്തേക്ക് പോയി. പ്രതിരോധ നിരക്കാരന്റെ തലക്കു മുകളിൽ കൂടി ഫ്ലിക്ക് ചെയ്തു സാലാ തൊടുത്ത വോളി ഒരു പക്ഷെ എന്നേക്കും ഓര്മിക്കാവുന്ന ഒരു ഗോൾ കാണികൾക്ക് നൽകുമായിരുന്നു.
      അറുപതിയാറാം മിനുറ്റ്ൽ തന്റെ രണ്ടാം ഹെയ്ഡറിലൂടെ മാനെ ഈ സീസണിലെ ഗോൾ നേട്ടം 20 ആക്കി ഉയർത്തി. ക്യാപ്റ്റൻ ഹെൻഡേഴ്സൻ ആണ് പാസ്സ് നൽകിയത്.

 

       പരിക്കിനെ തുടർന്ന് ഒരുപാട് നാളുകൾ വിട്ടു നിൽക്കേണ്ടി വന്ന ചെമ്പർലനെ എഴുപതിനാലാം മിനുട്ടിൽ ഹർഷാരവത്തോട് കൂടിയാണ് കാണികൾ വരവേറ്റത്.

 

       കളിയിലെ അവസാന ഗോൾ 83ആം മിനുട്ടിൽ മുഹമ്മദ് സാലാ നേടി. തന്റെ ലിവർപൂൾ കരിയറിലെ അറുപത്തി ഒൻപതാം ഗോൾ ആണ് സാലാ നേടിയത്. ഇത് സാലാ യുടെ നൂറാം മത്സരം ആയിരുന്നു. ലിവർപൂൾ ലെജൻഡ് എന്ന നിലയിലേക്കു സാലാ വളർന്നു കഴിഞ്ഞു.

 

         സീസണിൽ ഇനി കേവലം മൂന്നു മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കിരീടത്തിനു വേണ്ടിയുള്ള യുദ്ധം മുറുകുകയാണ്. ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ ലിവേർപൂളിന് അതു നിലനിർത്തണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു തോൽവിയോ സമനിലയോ അനിവാര്യമാണ്. ബാഴ്‌സിലോണക്കെതിരെ ചാമ്പ്യൻസ് ലീഗ് കൂടി കളികേണ്ട ലിവേർപൂളിന് ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
Leave a comment