സിദാന് കീഴിലും തോൽവിയുടെ കൈപ്പുനീർ കുടിച് റിയൽമാഡ്രിഡ്
സ്പാനിഷ് ലീഗ് മത്സരത്തിൽ വലൻസിയക്കു റയൽമാഡ്രിഡിനെതിരെ തകർപ്പൻ ജയം. ഗുഡസ്, ഗരായ് എന്നിവരാണ് റയലിനെതിരെ വലൻസിയയുടെ ഗോളുകൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ പന്ത് കൈവശഹം വെക്കുന്നതിൽ മുന്നിട്ടു നിന്ന റിയൽ മാഡ്രിഡ് പക്ഷെ തീരെ ലക്ഷ്യബോധമില്ലാതെയാണ് കലിയുലടനീളം പന്ത് തട്ടിയത്. ലക്ഷ്യ ബോധമില്ലാതെ കളിച്ച റിയൽ മുന്നേറ്റ നിര കളിക്കളത്തിൽ ഒട്ടും ക്രിയാത്മകമല്ലാത്ത രീതിയിലാണ് പന്ത് തട്ടിയത്. ക്രൂസ്, അസെൻസിയോ എന്നിവരുടെ ഷോട്ടുകൾ ലക്ഷ്യ ബോധമില്ലാതെ പുറത്തേക്കു പറന്നത് ഇതിനുദാഹരണമാണ്. പക്ഷെ മറുവശത്ത് മികച്ച കാളി കെട്ടഴിക്കുകയും കിട്ടിയ അവസരങ്ങൾ മുതലാക്കുകയും ചെയ്ത വലൻസിയ കളിയുടെ സമസ്ത മേഖലയിലും മികച്ചു നിന്നു.മുപ്പത്തിയഞ്ചാം മിനുട്ടിൽ പോർച്ചുഗൽ താരം ഗുഡസാണ് വലൻസിയയുടെ ആദ്യഗോൾ നേടിയത്..
ആദ്യ പകുതിയെ അപേക്ഷിച്ച് റയൽ രണ്ടാം പകുതിയിൽ മോശം കളിയാണു കാഴ്ച വെച്ചത്. പന്ത് കൈവശം വാക്കുന്നതിലും മറ്റും അവർ പരാജയപ്പെട്ടു. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ ഇടയ്ക്കു നടത്തിയെങ്കിലും. അർജന്റീനയുടെ ഗരായ് നയിക്കുന്ന വലൻസിയ പ്രതിരോധത്തിന് പരീക്ഷിക്കാൻ മാത്രമുള്ളവയായിരുന്നില്ല ഇവയൊന്നും. മറു വശത്ത് മികച്ച പ്രത്യാക്രമണങ്ങളിലൂടെ വലെൻസിയ റയൽ ഗോൾ മുഖത്ത് നിരന്തരം ഭീഷണി സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ റാമോസിനെ ബോക്സിൽ വീഴ്ത്തിയതിന് അർഹതപ്പെട്ട പെനാൽറ്റി നിഷേധിച്ചത് റയലിന് തിരിച്ചടിയായി.എൺപത്തിമൂന്നാം മിനുട്ടിൽ പരേഹോ എടുത്ത കോർണറിൽ നിന്നും അർജൻറീന താരം ഗരായ് ഹെഡറിലൂടെ വലൻസിയയുടെ രണ്ടാമത്തെ ഗോൾ നേടി റീലിനെ ഞെട്ടിച്ചു. അവസാന നിമിഷം കരിംബെൻസിമ ഒരു ഗോൾ നേടിയത് ആശ്വാസമായെങ്കിലും അടുത്ത ടച്ചോടു കൂടി റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. തകർച്ചയിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി സിദാനെ വീണ്ടും കോചായി കൊണ്ട് വന്നെങ്കിലും സിദാന് കീഴിലും ടീം പരാജയപ്പെടുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.






































