Tennis Top News

മിയാമി ഓപ്പൺ : ആഷ്ലി ബാർട്ടി ഇതിഹാസം എഴുതി

March 31, 2019

author:

മിയാമി ഓപ്പൺ : ആഷ്ലി ബാർട്ടി ഇതിഹാസം എഴുതി

       മിയാമി ഓപ്പണ് പുതിയ ചാമ്പ്യൻ. വനിതാ വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ  ആഷ്ലി ബാർട്ടി ചെക്ക് റിപ്പബ്ലിക്ന്റെ കരോലിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, സ്കോർ (7-6(1), 6-3). 22കാരിയായ, മുൻ ക്രിക്കറ്റ് താരം കൂടിയായ, ബാർട്ടിയുടെ ആദ്യ “കരിയർ പ്രീമിയർ മാൻഡേറ്ററി” കിരീടമാണ് മിയാമിയിലേത്.

 

പ്ലീസ്കോവയ്ക്ക അനുകൂലമായ സാഹചര്യങ്ങൾ ആണ് എന്ന് ആദ്യം കരുതി എങ്കിലും ബാർട്ടിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്ലീസ്കോവയ്ക്ക അടിപതറി. ആദ്യ സെറ്റ്  3-1ന് ലീഡ് ചെയ്ത ശേഷമാണ് പ്ലീസ്കോവ കൈവിട്ടു കളഞ്ഞത്. ആദ്യ സെറ്റ്  ടൈബ്രേക്കറിൽ അവസാന 6 പോയിൻറ് തുടർച്ചയായി ബാർട്ടി നേടി. ബാർട്ടിയുടെ ബാക്ക് ഹാൻഡ് പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

        12 മിനിറ്റ് മാത്രം നീണ്ടുനിന്ന രണ്ടാം സെറ്റ് ബാർട്ടി നിഷ്പ്രയാസം നേടി.  രണ്ടാമത്തെ സെറ്റിലെ ആദ്യ ഗെയിമിൽ മാത്രമാണ് അല്പമെങ്കിലും പ്ലീസ്കോവ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്.  അഞ്ച് ബ്രേക്ക് പോയിൻറ് വന്ന ആ ഗെയിം ഒടുക്കം ബാർട്ടി കൊണ്ടുപോയി.  3-0ന് ബാർട്ടി ലീഡ് ചെയ്ത സെറ്റ്, ഒടുക്കം 3 ഗെയിം സ്വന്തമാക്കി 4-3 വരെ എത്തിക്കാൻ പ്ലീസ്കോവയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും പിന്നീട് ബാർട്ടിയുടെ തേരോട്ടമായിരുന്നു. 2 ഗെയിം കൂടി നേടി 6-3ന് രണ്ടാം സെറ്റും, മിയാമി ഓപ്പൺ ചാമ്പ്യൻപട്ടം ബാർട്ടി സ്വന്തമാക്കി.
       പുരുഷവിഭാഗം ഡബിൾസ് ഫൈനലിൽ അമേരിക്കയുടെ ബ്രയാൻ സഹോദരന്മാർ സ്റ്റെഫാനോസ് സിറ്റ്സിപാസ് (ഗ്രീസ്) – വെസ്ലി കൂൾഹോഫ് (നെതർലാൻഡ്സ്) സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി അവരുടെ കിരീടം നിലനിർത്തി, സ്കോർ (7-5 7-6).
          ഇന്ന് , ഞായറാഴ്ചയാണ് പുരുഷവിഭാഗം ഫൈനൽ, ജോൺ ഇസ്നർ-റോജർ ഫെഡറർ പോരാട്ടം. രാത്രി പത്തരയ്ക്കാണ് മത്സരം
Leave a comment