Foot Ball Top News

ഹീറോ സൂപ്പർ കപ്പ്: ചെന്നൈക്ക് രണ്ട് ഗോളിന്റെ ജയം

March 29, 2019

author:

ഹീറോ സൂപ്പർ കപ്പ്: ചെന്നൈക്ക് രണ്ട് ഗോളിന്റെ ജയം

സൂപ്പർ കപ്പ് റൗണ്ട് 16 പോരാട്ടങ്ങൾക്ക് തുടക്കമായി.ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്ക് 2 ഗോളിന്റെ ആധികാരിക ജയം.ജയത്തോടെ ചെന്നൈയിൻ എഫ് സി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.മെയിൽസൺ അൽവസ് ആണ് ഹീറോ ഓഫ് ദി മാച്ച്.കളി തുടങ്ങിയ നിമിഷം  മുതൽ ഇരുടീമുകളും ഗോൾ മുഖത്തേക്ക് പാഞ്ഞടുത്തെങ്കിലും അവസരങ്ങൾ  ഒന്നും തന്നെ മുതലാക്കാൻ കഴിഞ്ഞില്ല.മികച്ച ഷോട്ടുകൾ ഉണ്ടായിട്ടും ഗോളുകൾ ഒന്നും പിറന്നില്ല.ആദ്യ പകുതി സമനിലയിലേക്ക് പോകും എന്ന് തോന്നിയ നിമിഷത്തിലായിരുന്നു 42 ആം മിനുറ്റിൽ സി കെ വിനീതിന്റെ ഒരു ബോക്സിനു പുറത്ത് നിന്നുള്ള തകർപ്പൻ ലോങ്ങ് റേഞ്ചർ മുംബൈ സിറ്റി എഫ് സിയുടെ വല കുലുക്കി.പെട്ടന്ന് തന്നെ ചെന്നൈ ഉണർന്നു.43 ആം മിനുറ്റിൽ അടുത്ത ഗോൾ വന്നു.തോയ്‌ സിങിന്റെ മികച്ച ഒരു  ലോ-ക്രോസ് ജെജെയുടെ കാലിൽ കിട്ടി.അദ്ദേഹത്തിന്റെ ഷോട്ട് മുംബൈ ഗോളിയേം കടന്ന് പോസ്റ്റിലെത്തി. അതോടെ മുംബൈ പ്രതിരോധം തകർന്നു.ചെന്നൈ മുംബൈ ഗോൾ മുഖത്ത് തുടരെ ആക്രമണം അഴിച്ചുവിട്ടു.രണ്ടാം പകുതിയിൽ മുബൈ ഉണർന്ന് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.ചെന്നൈ പ്രതിരോധം മറികടക്കാൻ റഫീക്കിനും സംഘത്തിനും സാധിച്ചില്ല.അർണോൾഡ്,മോടു സുകു,അമരീന്ദർ സിംഗ് എന്നിവർ ഇല്ലാതിരുന്നതാണ് മുബൈക്ക് തിരിച്ചടി ആയത്.ഇതോടെ മുംബൈ സൂപ്പർ കപ്പിൽ  നിന്നും പുറത്തായി.നെറോക്ക നോർത്ത്ഈസ്റ്റ് മത്സരത്തിലെ വിജയി ആണ് ക്വാർട്ടർ ഫൈനലിൽ ചെന്നൈയിൻ എഫ് സിയുടെ എതിരാളി.

Leave a comment