Foot Ball Top News

പരിക്കുകൾ ഇംഗ്ലണ്ടിനെ അലട്ടുമോ ?

March 22, 2019

author:

പരിക്കുകൾ ഇംഗ്ലണ്ടിനെ അലട്ടുമോ ?

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് 2006 ലെ രണ്ടാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു ഉയർത്തെഴുന്നേപ്പാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 4 ഇംഗ്ലീഷ് ക്ലബ്ബുകൾ ക്വാർട്ടർ ഫൈനലിൽ എത്തി നിൽക്കുകയാണ്. ഇംഗ്ലീഷ് യുവനിര എല്ലാവരുടെയും ഹ്രദ്യത പിടിച്ചു പറ്റിക്കൊണ്ടും ഇരിക്കുന്നു. എന്നാൽ പരിക്ക് ടീം മാനേജർ ആയ ഗാരെത് സൗത്ത്ഗേറ്റിനു തലവേദന സൃഷ്ഠിക്കാൻ സാധ്യത ഉണ്ട്.

പരിക്കേറ്റു പുറത്തേക്കു പോകുന്ന കൂട്ടത്തിൽ അവസാനമായി ലിവർപൂൾ പ്രതിരോധകൻ ട്രെന്റ് അർണോൾഡും കൂടി ചേരുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. റാഷ്‌ഫോർഡ്, ലൂക്ക് ഷോ, ജോൺ സ്റ്റോൺസ്, ഫാബിൻ ഡെൽഫ്, ലോഫ്റ്സ് ചീക് എന്നിവർ നേരത്തെ തന്നെ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തു പോയിരുന്നു. പക്ഷെ ഇവർക്കു ബദലായി നല്ലൊരു സംഘം ഉണ്ട് എന്നാണ് വിദഗ്ത അഭിപ്രായം.

ഇംഗ്ലണ്ടിന് ഏറ്റവും പ്രതീക്ഷ നൽകുന്നത് അവരുടെ യുവ നിരയാണ്. അണ്ടർ 21 ലോക കപ്പ് അടിച്ച ടീമിലെ ഒരു വലിയ സംഘം തന്നെ അവസരത്തിനായി ഇനിയും കാത്തിരിക്കുന്നു. ആൻഡേഴ്സൺ [ലിവർപൂൾ], ഫോഡൻ[മാഞ്ചസ്റ്റർ സിറ്റി], ഹഡ്സൺ ഒഡേ[ചെൽസി], ജേഡൻ സാഞ്ചോ[ഡോട്ടമണ്ട്], റെയ്‌സ് നെൽസൺ[ഹോഫൻഹൈം] എന്നിവർ കാണികളുടെ മനം കവർന്ന കളിക്കാരാണ്. ഇവരുടെ കൂടെ കെയ്ൻ, ഡല്ലേ അലി, ലല്ലാന, സ്റ്റെർലിങ്, ലിംഗാർഡ് എന്നിവർ ചേരുമ്പോൾ തീ പരമെന്നു ഉറപ്പു. എവെർട്ടോൺ ഗോൾ കീപ്പർ പിക്‌ഫോർഡ്, ക്രിസ് സ്മോലിങ്, കൈൽ വോൾക്കർ, മഗ്വയർ, എന്നിവർ ചേരുന്ന പ്രതിരോധവും ശക്തമാണ്.

Leave a comment