സൂപ്പർ ഓവറിൽ താരമായി ഇമ്രാൻ താഹിർ…..
ശ്രീലങ്കക്കെതിരായ ആദ്യ ടി – 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് ജയം. നിശ്ചിത 20 ഓവറുകളിൽ ഇരു ടീമുകളും 134 റൺസ് എടുത്ത് സമനില ആയതോടെയാണ് മത്സരം ആവേശകരമായ അന്ത്യത്തിലേക്കെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തുടക്കത്തിലേ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും കാമിന്ദു മെൻഡിസിന്റെ മികച്ച പ്രകടനത്തിൽ 134 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. മൂന്നു ഫോറുകളും രണ്ടു സിക്സറുകളും അടക്കം മെൻഡിസ് 41 റൺസ് എടുത്തു പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫെഹുല്ക്കുവായോ നാല്ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ 52 റൺസിൽ നഷ്ടമായെങ്കിലും 23 പന്തുകളിൽ 41 റൺസ് എടുത്ത മില്ലർ സ്കോർ സമനിലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് സൂപർ ഓവേറിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡേവിഡ് മില്ലർ ഒരു സിക്സും ഒരു ഫോറും പറത്തി. മലിംഗയുടെ ഓവറിൽ നിന്നും അവർ 14 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് നേരിടേണ്ടി വന്നത് ഇമ്രാൻ താഹിറിനെയാണ്. അദ്ദേഹത്തിന്റെ ഒരു ഓവറിൽ നിന്നും വെറും 4 റൺസ് മാത്രമാണ് ശ്രീലങ്കൻ കളിക്കാർക്ക് നേടാനായത്.
മൂന്നു മത്സരങ്ങൾ ഉള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇപ്പൊ 1 – 0 ന് മുന്നിലെത്തിയിരിക്കുകയാണ്.