മാനെയുടെ ചുമലിലേറി ലിവർപൂൾ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമത്.
നാടകാന്ത്യം വിജയം ലിവർപൂളിന് സ്വന്തം. സാഡിയോ മാനേ ഒരിക്കൽക്കൂടി തൻറെ മൂല്യം തെളിയിച്ചു. 26 മിനിറ്റിൽ ഗോൾ അടിച്ചു കൊണ്ട് ലിവർപൂളിനെ ലീഡ് സമ്മാനിച്ചു മാനേ. പിന്നീട് എൺപതാം മിനിറ്റിൽ ബോക്സിൽ മാനേയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കൺവർട്ട് ചെയ്തു കൊണ്ട് മിൽനർ ലിവർപൂളിനെ വിജയം പൂർണ്ണമാക്കി.എഴുപത്തിനാലാം മിനിറ്റിൽ മിൽനറുടെ അബദ്ധത്തിൽ നിന്നായിരുന്നു ഫുൾഹാമിന്റെ ഏക ഗോൾ പിറന്നത്. പെനാൽറ്റി ഗോളാക്കി തൻറെ അബദ്ധത്തിന് നിന്ന് പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. സ്കോർ 2-1.
ഈ ആഴ്ചയിലെ ഹൈവോൾട്ടേജ് മത്സരമായിരുന്നു ലിവർപൂൾ vs ഫുൾഹാം. വിജയിച്ചാൽ പ്രീമിയർ ലീഗ് ടേബിൾ ഒന്നാമത് എത്തുവാൻ ലിവർപൂളിന് കഴിയും. അവരത് സാധിക്കുകയും ചെയ്തു. സാഡിയോ മാനേ നിരാശപ്പെടുത്തില്ല. കഴിഞ്ഞ സീസണുകളിൽ എല്ലാം മുഹമ്മദ് സാലയുടെ നിഴലിൽ ഒതുങ്ങി പോയിരുന്ന മാനെ. എന്നാൽ ഈ സീസണിൽ സാലയേക്കാൾ വിശ്വസ്തനായി മാറിയിരിക്കുന്നു. ഇന്നത്തേത് അടക്കം കഴിഞ്ഞ് 11 കളികളിൽ 11 ഗോളുകൾ നേടിയിരിക്കുന്നു അദ്ദേഹം.
ജയത്തോടെ 76 പോയിന്റുകളുമായി ലിവർപൂൾ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമതെത്തി ഇരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുമായി 2 പോയിന്റിന്റെ
വ്യത്യാസം. എന്നാൽ ഫുൾഹാമിന്റെ അവസ്ഥ പരിതാപകരമാണ് റെലഗേഷൻ സോണിൽ 13 പോയിൻറ് പിന്നിലാണ് ഫുൾഹാം. അവരുടെ പ്രീമിയർ ലീഗ് പോരാട്ടം അവസാനിച്ച മട്ടാണ്. പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടിയുള്ള ഇരുപത്തി ഒമ്പത് വർഷം നീണ്ട കാത്തിരിപ്പ് ഈ വർഷമെങ്കിലും ലിവർപൂൾ ആരാധകർക്ക് പൂർത്തിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു
– By കളിപ്രാന്തൻ