Foot Ball Top News

യൂറോപ്പ കപ്പ് ക്വാർട്ടർ ഫൈനൽ – ചിത്രം തെളിഞ്ഞു.

March 15, 2019

യൂറോപ്പ കപ്പ് ക്വാർട്ടർ ഫൈനൽ – ചിത്രം തെളിഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും ആവേശകരമായ ടൂർണമെന്റ് ആണ് യൂറോപ്പ കപ്പ്. അവസാന നാലു പേരെ തീരുമാനിക്കുന്നതിനായി നറുക്കിട്ടു മത്സരങ്ങൾ ക്രമീകരിക്കുകയായിരുന്നു. താഴെ കൊടുത്തിരിക്കുന്നതാണ് മത്സര പട്ടിക.

ആഴ്‌സണൽ vs നാപോളി

വില്ലാറയൽ vs വലെന്സീയ

ബെനെഫിക്ക vs ഫ്രാങ്ക്ഫുർട്

സ്ലാവിയ പ്രാഹ vs ചെൽസി

ഏപ്രിൽ 12 നു ആഴ്‌സണൽ നാപോളിയെ എതിരേൽക്കുന്നതോടുകൂടി മത്സരങ്ങൾ തുടങ്ങുകയായി.ഏപ്രിൽ 19 വരെയാണ് ക്വാർട്ടർ മത്സരങ്ങൾ. രണ്ടു പാദങ്ങളായിട്ടായിരിക്കും മത്സരങ്ങൾ.അതിനാൽ ആവേ ഗോൾ എല്ലാവര്ക്കും നിർണായകമാകും.

ഇതിൽ ആഴ്‌സണൽ നാപോളി മത്സരമാണ് ഏറ്റവും വാശിയേറിയതു. കാർലോ അൻസെലോട്ടിയുടെ നാപോളി അര്ജന്റീനിയന് തരാം ഇകാർഡിയുടെ ചിറകിൽ അതിശക്തരാണ്. ഫൈനൽ പ്രതീക്ഷ ഉള്ള രണ്ടു ടീമുകളിൽ ഒരാൾ ക്വാർട്ടറിൽ പുറത്താകും എന്നത് ആരാധകരെ നിരാശരാകുന്നുണ്ട്. വില്ലാറയൽ വലെന്സീയ മത്സരവും തീ പാറുന്നതായിരിക്കും. ചെൽസീക്കു പൊതുവെ ദുർബലരും പുതുമുഖവുമായ സ്ലാവിയ പ്രഭയെയാണ് എതിരാളികൾ ആയി കിട്ടിയത്. പോർട്ടുഗീസ് ക്ലബായ ബെനെഫിക്ക തുല്യ ശക്‌തിയായ ജർമൻ ക്ലബ് ഫ്രാങ്ക്ഫുർട് എയ്നട്രഞ്ചിനെ നേരിടും.

Leave a comment