Cricket IPL IPL-Team Top News

ടീം അവലോകനം – 6: ഡൽഹി ക്യാപിറ്റൽസ്

March 14, 2019

author:

ടീം അവലോകനം – 6: ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ഡെയർഡെവിൾസ് എന്ന പേര് മാറ്റി ഡൽഹി ക്യാപിറ്റൽസ് എന്നാക്കി പുതിയ പേരിലും പുതിയ ലോഗോയിലും ആണ് ഡൽഹി ഇത്തവണ ഇറങ്ങുന്നത്.കഴിഞ്ഞ സീസണിൽ ഏറ്റവും അവസാനസ്ഥാനക്കാരായാണ് ഡൽഹി ഫിനിഷ് ചെയ്തത്. ഇത് വരെ ഒരു തവണ പോലും ഐ സ് ൽ കിരീടം നേടാത്ത ടീമാണ് ഡൽഹി.കഴിഞ്ഞ കുറച്ചു സീസണുകളിലായി ആരാധകരരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള പോരാട്ടം ഡൽഹിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത്  ആരാധകരെ നിരാശരാക്കുന്നു. മറ്റു ടീമുകളെ വെച്ച് നോക്കുമ്പോൾ മോശമല്ലാത്ത ബാറ്റിങ് നിരയും ബൗളിംഗ് നിരയും ഉണ്ടായിട്ടും കപ്പ് ഉയർത്താൻ കഴിയാത്ത നിർഭാഗ്യം കൊണ്ടുമാത്രമാണ്.അതെല്ലാം മറന്നു പുതിയ ഒരു ടീമായി ആണ് ഡൽഹി ഇറങ്ങുന്നത്. ബാറ്റിംഗ് നിര ശക്തിപ്പെടുത്തുന്നതിനായി ശിഖർ ധവാനെ ടീമിലെത്തിച്ചു. കൂടാതെ കോളിൻ ഇൻഗ്രാം, അക്സർ പട്ടേൽ എന്നിവരെയും ടീമിൽ എത്തിച്ചു മികച്ച പോരാട്ടം നടത്താനാണ് റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡൽഹിയുടെ ശ്രമം. മാർച്ച് 24 ന് ആണ് ഡൽഹിയുടെ ആദ്യപോരാട്ടം, ശക്തരായ മുംബൈ ഇന്ത്യൻസ് ആണ് എതിരാളികൾ.

Team Squad:

Shikar Dhawan, Shreyas Iyyer, Rishabh Pant, Prithvi Shah, Amit Sharma, Avesh Khan, Harshal Patel, Rahul tewatia, Jayath Yadhav, Manjot Kalra, Colin Munro, Axar Patel, Keemo Paul, Ishath Sharma, Hanuma Vihari, Sherfane Rutherford, Colin Ingram, Jalaj Saxena, ankush Bains, Nathu Singh, Bandaru Iyyappa, Chris Morris, Kagiso Rabada, Sandeep Lamichhane, Trent Boult.

Leave a comment