Foot Ball Top News

യൂറോപ്പ ലീഗ് – ആഴ്സനലിനു ഇന്ന് ജീവന്മരണ പോരാട്ടം

March 14, 2019

author:

യൂറോപ്പ ലീഗ് – ആഴ്സനലിനു ഇന്ന് ജീവന്മരണ പോരാട്ടം

വ്യാഴാച്ച എമിരേറ്റ്സിൽ റെനസിനെതിരെ യൂറോപ്പ ലീഗിലെ റിവേഴ്‌സ് ഫിക്‌സ്ചർ മാച്ച് ആര്സെനലിനു ജീവന്മരണ പോരാട്ടമാണ്. വലിയ ജയത്തിൽ കുറഞ്ഞതൊന്നും ഗണ്ണേഴ്സിനെ രക്ഷിക്കാൻ ഇടയില്ല. ആദ്യ പാദത്തിൽ താരതമ്യേന ദുർബലരായ എതിരാളികളുടെ കൈയിൽ നിന്നും ഏറ്റുവാങ്ങിയ (1-3) തോൽവി അവരെ ടൂർണ്ണമെന്റിൽ പുറത്താകലിന്റെ വക്കോളമെത്തിച്ചിരിക്കുന്നു.

പ്രീമിയർ ലീഗിലെ കിരീടപോരാട്ടത്തിൽ നിന്നും ആദ്യമേ തന്നെ പിന്തള്ളപ്പെട്ട ടീം നിലവിലവിടെ നാലാം സ്ഥാനത്താണ്. കൂടാതെ FA cup, ലീഗ് കപ്പ്‌ എന്നിവയിലെല്ലാം ആദ്യ റൗണ്ടുകളിൽ തന്നെ പുറത്തായ ആർസെനലിനു ഈ സീസണിൽ കിരീടപ്രതീക്ഷയുള്ള ഏക ടൂർണമെന്റ് യൂറോപ്പ ലീഗാണ്. യൂറോപ്പ ലീഗ് വിജയികൾക്ക് ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നതും ഉടനെങ്ങും പ്രീമിയർലീഗ് മാച്ച് ഇല്ലാത്തതും കൊണ്ട് റെനസ്സിനെതിരെ ശക്‌തമായ ടീമിനെ ഇറക്കാനാണ് സാധ്യത.

രണ്ട് ഗോൾ വ്യത്യാസത്തിൽ എങ്കിലും ജയിക്കുക എന്നതും ഹോം മാച്ചിൽ ഗോൾ വഴങ്ങാതിരിക്കുക എന്നതും ആർസെനലിനു തലവേദനയാണ്. ഒന്നാംപാദത്തിൽ ചുവപ്പ് കാർഡ് കണ്ട സോക്രട്ടീസ് പുറത്തിരിക്കുന്നതിനാൽ പകരം മുസ്താഫി /ജെങ്കിൻസൺ ടീമിലെത്താനാണ് സാധ്യത. കൂടാതെ മധ്യനിരയിൽ ടോറെരയെ ഇറക്കി പ്രതിരോധം കൂടുതൽ ശക്‌തിപ്പെടുത്താനാകും ഗണ്ണേഴ്‌സ്‌ ശ്രമികുക. മുന്നേറ്റ നിരയിൽ 2 മാച്ച് വിലക്കിന് ശേഷം ലകാസെറ്റ് തിരികെ വരുന്നത് ഗുണം ചെയ്യും. ഫോമിലേക്ക് വരുന്ന സൂചനകൾ കാണിച്ച പ്ലെയ്‌മേക്കർ ഓസിലും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

സാധ്യത ടീം : ചെക്ക് (GK) കസ്‌ഷോൽനി, മോൻറെയാൽ, മുസ്താഫി /ജെങ്കിൻസൺ, കൊളസ്‌നിയാക്, ഷക്ക, ടോറെറ, ഇവോബി, ഓസിൽ,അബാമേയാങ്ങ് ലകാസെറ്റ്.

Our Prediction: ആർസെനൽ 4 – 1 റെനസ്

Leave a comment