Cricket Top News

സൗത്ത് ആഫ്രിക്കക് മിന്നും വിജയം

March 14, 2019

സൗത്ത് ആഫ്രിക്കക് മിന്നും വിജയം

പോർട്ട് എലിസബേത്തിൽ ശ്രീലങ്കക്കെതിരായി നടന്ന നാലാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കൻ ടീമിന് 6 വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക എതിരാളികളെ 189 റൺസിന്‌ എരിഞ്ഞിടുകയായിരുന്നു. വെറും 4 വിക്കറ്റ് നഷ്ടത്തിൽ 10 ഓവർ അവശേശിക്കെ അവർ ലക്‌ഷ്യം കാണുകയും ചെയ്തു. ഇതോടെ 5 കളികളുള്ള ഏകദിന പരമ്പരയിൽ നാലിലും ആതിഥേയർ വിജയിച്ചു.

ആൻറിച്ച നോർജ് (3 വിക്കറ്റ്) ഫെലൂകവായോ (2 wicket) സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. ശ്രീലങ്കക്ക് വേണ്ടി ഇസുരു ഉടന (78)മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ ഡി കോക്കിന്റെ അർദ്ധ സെഞ്ചുറിയുടെ (51) മികവിൽ 40ാം മത്തെ ഓവറിൽ വിജയം കൈവരിച്ചു. ഡി കോക്കിന്റെ തുടർച്ചയായ നാലാമത്തെ അർദ്ധ സെഞ്ചുറി ആണിത്.

Leave a comment