Cricket Cricket-International Top News

അതിഗംഭീരം സഞ്ജു സഞ്ജു : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം

March 5, 2026

author:

അതിഗംഭീരം സഞ്ജു സഞ്ജു : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം

 

മുംബൈ: ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് പ്രകടനം, ഈ സെമിഫൈനലിന്റെ ചുമതല അവരെ ഉറപ്പിച്ചു നിർത്തി. ഈ ലോകകപ്പിലെ മൂന്നാമത്തെ ഉയർന്ന ഒന്നാം ഇന്നിംഗ്സ് സ്കോറാണ് ആതിഥേയർ നേടിയത്. ഇത്തവണയും സഞ്ജു ആണ് ഇന്ത്യക്ക് മികച്ച അടിത്തറ നൽകിയത്. സഞ്ജുവിന് പിന്നാലെ ഇഷാൻ കിഷൻ, ശിവം ദുബേ ഹർദിക് പാണ്ട്യ, തിലക് വർമ്മ എന്നിവർ മികച്ച പ്രകടനം ആണ് നടത്തിയത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തീരുമാനിച്ചു. എന്നാൽ ഇന്ത്യക്ക് തുടക്കം അത്ര നല്ലാതായിരുന്നില്ല. സ്‌കോർ 20ൽ നിൽക്കെ 9 റൺസ് നേടിയ അഭിഷേക് ശർമ്മയെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 97 റൺസ് നേടി. സഞ്ജു കഴിഞ്ഞ കളിയിലെ അതേപ്രകടനം തുടർന്നപ്പോൾ ഇഷാൻ മികച്ച പിന്തുണ നൽകി. 39 റൺസ് നേടിയ ഇഷാൻ കിഷൻ പുറത്തായ ശേഷം സഞ്ജു ദുബേയ്‌ക്കൊപ്പം ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 43 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. ശേഷം ഇന്ത്യക്ക് 89 റൺസ് നേടിയ സഞ്ജുവിനെ നഷ്ടമായി. പിന്നീട് വന്നവരെല്ലാം സ്‌കോർ മുന്നോട്ട് തന്നെ കൊണ്ടുപോവുകയും ചെയ്തു. സൂര്യ കുമാർ(11) ഹർദിക് പാണ്ട്യ(26) തിലക് വർമ്മ(21) എന്നിവർ സ്‌കോർ 200 കടത്തുന്നതിൽ സഹായിച്ചു. സാംസൺ 42 പന്തിൽ 8 ബൗണ്ടറിയും 7 സിക്സറുകളും പറത്തി 89 റൺസ് നേടി. ശിവം ദുബേ 43 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദിലും വിൽ ജാക്‌സും 2 വിക്കറ്റ് വീതം നേടി. ആർച്ചർ 4 ഓവറിൽ ഒരു വിക്കറ്റ് നേടിയെങ്കിലും 61 റൺസ് ആണ് വഴങ്ങിയത്.

Leave a comment