തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയെ കരകയറ്റി മാർക്കോ ജാൻസൺ, ന്യൂസിലൻഡിന് 170 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത- ഈഡൻ ഗാർഡൻസിൽ നടക്കുന്ന 2026 ടി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവർ 20 ഓവറിൽ 169/8 എന്ന സ്‌കോർ നേടി. മാർക്കോ ജാൻസൺ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം അത്ര നല്ലതായിരുന്നില്ല. 12 റൺസിൽ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ന്യൂസിലൻഡ് ബൗളർമാർ ദക്ഷിണാഫ്രിക്കയെ തകർത്തു.ഡെവാൾഡ് 34 റൺസുമായി സ്‌കോർ മുന്നോട്ട് നയിച്ചെങ്കിലും ജെയിംസ് നീഷാം ഡെവാൾദിനേ പുറത്താക്കിയതോട അവർ 77ന് അഞ്ച് എന്ന നിലയിലേക്ക് തകർന്നു. പിന്നീട് ആറാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സ്(29) മാർക്കോ എന്നിവർ മികച്ച പ്രകടനം നടത്തുകയും ഇരുവരു0 ചേർന്ന് 73 റൺസ് നേടി. ഇത് ടീമിന് തുണയായി.ഈ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും മാർക്കോ പുറത്താകാതെ 56 റൺസ് നേടി. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി, കോൾ, രച്ചിൻ രവീന്ദ്ര എന്നിവർ രണ്ട് വിക്കറ്റ് നേടി.






































