ആർസെനലിനെ പിന്നോട്ടടിക്കുന്നത് എമെറിയോ?
പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള മത്സരത്തിലെ തോൽവിക്ക് ശേഷം കനത്ത വിമർശനങ്ങളാണ് ആർസെനാൽ കോച്ച് ഉനായി എമറിക്ക് നേരെ ഉയരുന്നത്. വാട്ട്ഫോഡിനെതിരെ ജയിക്കേണ്ട മത്സരം സമനിലയിലായതോടെ വിമർശനങ്ങൾ ഉച്ഛസ്ഥായിലെത്തി നിൽക്കുകയാണ്. എമറിയുടെ തന്ത്രങ്ങൾ ആര്സെനലിന്റെ മനോഹരമായ ഗെയിം സ്റ്റൈൽ നശിപ്പിച്ചുവെന്നും, എന്നാൽ അതിനൊത്ത റിസൾട്ട് വന്നില്ല എന്നതൊക്കെയാണ് ആരാധകർ ഉയർത്തുന്ന പ്രധാന ആരോപണങ്ങൾ.
പ്രീമിയർ ലീഗിൽ 5മത്സരങ്ങളിൽ നിന്ന് 2ജയവും 2സമനിലയുമായി 8പോയിന്റുമായി 7ആം സ്ഥാനത്താണ് നിലവിൽ ആർസെനാൽ. ഏക തോൽവി ആൻഫീൽഡിൽ ലിവര്പൂളുമായിട്ടായിരുന്നു. ആ മത്സരത്തിൽ മറിച്ചൊരു ഫലം അധികമാരും ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല എന്നതാണ് വസ്തുത. ഡിഫെൻസിൽ ഇനി ഫസ്റ്റ് ചോയ്സ് ആകാൻ പോകുന്ന ടിർണി, ബെല്ലറിൻ, ഹോൾഡിങ് എന്നിവർ പരിക്കിന് ശേഷം തിരിച്ചെത്തുന്നെ ഉള്ളൂ. അതിനാൽ ടീം മോശം പ്രകാശനമാണ് സീസണിൽ ഇതുവരെ കാഴ്ചവെച്ചത് എന്ന് പറയാൻ കഴിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും കോംപീറ്ററ്റീവ് ലീഗ് എന്നറിയപ്പെടുന്ന, ചാമ്പ്യന്മാരെ പോലും കുഞ്ഞൻ ടീമുകൾ തോല്പിക്കുന്ന പ്രീമിയർ ലീഗിൽ എമേറി ടീമിന്റെ മനോഭാവത്തിൽ ചെലുത്തുന്ന സ്വാധീനമാണ് ഇപ്പൊ ചർച്ചാ വിഷയം.
ലീഗ് തുടങ്ങും മുന്നേ തന്നെ തങ്ങൾ കിരീടപോരാട്ടത്തിനല്ല ടോപ് 4നാണു പ്രാധാന്യം നൽകുന്നത് എന്ന എമറിയുടെ വാക്കുകൾ, ലിവർപൂളുമായുള്ള മത്സരത്തിന് മുന്നേ തന്നെ ഈ മത്സരം കളിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നത് ഒക്കെ തന്നെ ടീമിലും പ്രതിഫലനം ഉണ്ടാക്കീട്ടുണ്ട് എന്നതിന് തെളിവാണ് വാട്ട്ഫോഡിനെതിരെയുള്ള മത്സരശേഷം തങ്ങൾ രണ്ടാം പകുതിയിൽ ഭയന്ന് പോയെന്നു ക്യാപ്റ്റൻ ഷാക്കയുടെ തുറന്നു പറച്ചിൽ. കഴിഞ്ഞ വീക്കിൽ ചാമ്പ്യന്മാരായ സിറ്റിയെ പുതിയ ടീമായ നോർവിച്ചു സിറ്റി തോല്പിച്ചതും കൂടി കൂട്ടി വായിക്കുമ്പോഴാണ്, സിറ്റിയെയും പൂളിനെയും പോലെ ലീഗിലെ മികച്ച അറ്റാക്കിങ് ത്രയം ഉള്ള ടീമിൽ നിന്നും ഇങ്ങനൊരു പ്രതികരണം വരുന്നത് തീര്ച്ചയായും കോച്ചിന്റെയും കൂടി വീഴ്ചയായി കാണേണ്ടത്. ആർസെൻ വെങ്ങറുടെ കീഴിൽ തോൽവിയിൽ പോലും മനോഹരമായി കളിക്കുന്ന ആർസെനാൽ ശൈലി തുടർന്നില്ലെങ്കിലും ഒക്ടോബറോടെ പരിക്ക് കഴിഞ്ഞു പ്രധാന താരങ്ങൾ എത്തുമ്പോൾ എതിരാളി ആരെന്നു നോക്കാതെ നിർഭയം ഗ്രൗണ്ടിലിറങ്ങുന്ന ഗണ്ണേഴ്സിനെ കാണാൻ സാധിച്ചില്ലെങ്കിൽ ഉനായി എമറിയുടെ ലണ്ടൻ ദിനങ്ങൾ എണ്ണപ്പെടും.!






































