അവസാന നിമിഷംവരെ പൊരുതി നെതർലൻഡ്‌സ്, ഇന്ത്യക്ക് 17 റൺസ് ജയം
അഹമ്മദാബാദ്- അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്ക് ജയം.ലോകകപ്പിലെ ഇന്ത്യയുടെ നാലാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ നെതർലൻഡ്‌സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ഇന്ത്യയുടെ ജയം 17 റൺസിനായിരുന്നു. എന്നിരുന്നാലും ഇന്ത്യക്കെതിരെ മികച്ച പ്രകടനം ആണ് നെതർലൻഡ്‌സ് നടത്തിയത്. അവസാനം അവരെ മികച്ച പ്രകടനം നടത്തുകയും നല്ല നിലയിൽ വിജയത്തിനായി പൊരുതുകയും ചെയ്തു.പിന്തുടരുന്നതിനിടയിൽ നെതർലാൻഡ്‌സ് അവസാനം വരെ കഠിനമായി പോരാടി.
194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്‌സ് മികച്ച തുടക്കമാണ് നടത്തിയത്. ഒന്നാം വിക്കറ്റിൽ അവർ 35 റൺസ് നേടി.പിന്നീട് വിക്കറ്റുകൾ വീണെങ്കിലും ഇന്ത്യൻ ബൗളർമാർക്കെതിരെ അവർ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്കായില്ലെങ്കിലും ലെവിറ്റ്(24), മാക്സ്(20), ബാസ് ഡി (33), കോളിൻ(23), സ്കോട്ട്(15), സാക്(26), നോഹ(25*) എന്നിവർ മികച്ച നിലയിൽ പൊരുതി. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ശിവം ദുബെ രണ്ട് വിക്ക് നേടി.
നേരത്തെ ടോസ് നേടിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റ് നഷ്ടമായി. ഇത്തവണയും അഭിഷേക് നിരാശപ്പെടുത്തി. റൺസ് ഒന്നും നേടാതെ താരം പുറത്തായി. പിന്നീട് 18 റൺസ് നേടിയ ഇഷാൻ കിഷനെയും ഇന്ത്യക്ക് നഷ്ട്ടമായി. ഇതോടെ 39/2 എന്ന നിലയിലായി. പിന്നീട് തിലക് വർമ്മയും സൂര്യകുമാർ യാദവും ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോർ 69 ൽ എത്തിയപ്പോൾ തിലക് വർമ്മയെ (31) നഷ്ട്ടമായി.
പിന്നീട് ദുബെ എത്തുകയും മികച്ച നിലയിൽ ഇന്നിങ്‌സ് തുടങ്ങുകയും ചെയ്തു. സൂര്യകുമാറും(34) ദുബേയും ചേർന്ന് നാലാം വിക്കറ്റിൽ 41 റൺസ് നേടി. സ്‌കോർ 110 ൽ എത്തിയപ്പോൾ ഇന്ത്യക്ക് സൂര്യകുമാർ യാദവിനെ നഷ്ടമായി. പിന്നീട് ദുബെഹർദിക് പാണ്ഡ്യാക്കൊപ്പം ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 76 റൺസ് നേടി. ദുബേ 31 പന്തിൽ നിന്ന് 66 റൺസ് നേടിയപ്പോൾ പാണ്ട്യ 21 പന്തിൽ നിന്ന് 30 റൺസ് നേടി. അവസാന ഓവറിൽ ഇരുവരും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നെതർലൻഡ്‌സിനായി ലോഗൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആര്യൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി..





































