Cricket Stories Top News

ലോക കപ്പ് ഫൈനലിൽ ന്യൂ സീലൻഡിന് പകരം നമ്മുടെ ഇന്ത്യ ആയിരുന്നെലോ ??

September 17, 2019

ലോക കപ്പ് ഫൈനലിൽ ന്യൂ സീലൻഡിന് പകരം നമ്മുടെ ഇന്ത്യ ആയിരുന്നെലോ ??

2019 ക്രിക്കറ്റ് ലോക കപ്പിൽ ഇംഗ്ലണ്ട് ജേതാക്കളായത് ലോക ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ഠിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ കണ്ടം കളികളിൽ കയ്യൂക്കുള്ളവർ വിജയിക്കുന്നതിൽ ഇതിലും അന്തസുണ്ടെന്നാണ് പൊതുവെയുള്ള ഒരു വികാരം. ആ കാഴ്ചപ്പാടിൽ, ന്യൂ സീലൻഡിന്റെ സ്ഥാനത്തു ഇന്ത്യ ആയിരുന്നെങ്കിൽ എന്ന് സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ – നല്ല രസമാണ്.

ആദ്യമായി കിംഗ് കോഹ്‌ലിയും രാജ ധോണിയും ഗ്രൗണ്ടിൽ ചിഹ്നം വിളികൊണ്ടു കാഹളനാദം സൃഷ്ഠിച്ചേനെ. രവീന്ദ്ര ജഡേജ ബാറ്റുകൊണ്ടു ഒരു കളരിപ്പയറ്റ് നടത്തിയേനെ. വൈകിങ്‌സ്‌ ക്ലാപ്പുകൾ കൊണ്ട് ഇന്ത്യൻ ആരാധകർ ഭീകരാന്തരീക്ഷം സൃഷ്ഠിച്ചേനെ. ഇംഗ്ലീഷ് നഗരങ്ങൾ പ്രക്ഷോഭങ്ങൾ കൊണ്ട് നിറയുമായിരുന്നേനെ. ലോക ക്രിക്കറ്റെലിലെ ഗൂണ്ടകളായ ബി.സി.സി.ഐ. പോലും ഇടപെടാതെ , സംഘാടകരുടെയും അമ്പയർമാരുടെയും മുട്ടിടിച്ചേനെ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക രാജ്യങ്ങളെ അതിസംബോധന ചെയ്തു അനീതിയെപ്പറ്റിയും അസമത്വത്തെ കുറിച്ചും പ്രസംഗിക്കേണ്ടി വരുമായിരിക്കും. അതിനെ വളരെ വ്യത്യസ്ഥമായ കാഴ്ചപ്പാടോടു കൂടി പ്രതിരോധിച്ചു ശശി തരൂരിന്റെ ഉഗ്രൻ രണ്ടു ട്വീറ്റുകൾ…രാഹുൽ ഗാന്ധിയുടെ ഒരു സാന്ത്വനം… ദേശീയത ആളി കത്തി ആർക്കും കഞ്ഞി പോലും കുടിക്കേണ്ടി വരില്ല.

എന്നാലും നിയമം നിയമം തന്നെയാണ് കേട്ടോ. അത് പാലിക്കുന്നതിലെ ഇംഗ്ലീഷ്കാരുടെ കൃത്യനിഷ്ഠ ഒന്ന് കണ്ടു പഠിക്കേണ്ടതാണ്. നിയമം ആണ് ക്രിക്കറ്റിനെ കണ്ടം കളികളിൽ നിന്ന് “ജന്റിൽ മാൻസ് ഗെയിം” ആക്കി മാറ്റിയത്. പക്ഷെ ബൗളേഴ്‌സിന് ഒരു സ്ഥാനം നൽകാത്ത ഈ നിയം പൊളിച്ചു എഴുതി ക്രിക്കറ്റിനെ സുന്ദരമാക്കേണ്ടി ഇരിക്കുന്നു.

Leave a comment