1999 ലോക കപ്പിലെ കെനിയക്കെതിരെ ഉള്ള സച്ചിന്റെ സെഞ്ച്വറി – അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതോ?
നമുക്ക് സച്ചിന്റെ മറ്റൊരു സെഞ്ചുറിയിലേക്ക് കണ്ണോടിക്കാം, 1999 വേൾഡ് കപ്പിലെ പതിനഞ്ചാം മാച്ച് നടന്ന ബ്രിസ്റ്റോളിലേക്ക് നമുക്ക് കുറച്ചു നേരം മടങ്ങാം.
ടെസ്റ്റ് പദവി ഇല്ലാത്ത ഒരു രാജ്യത്തിനെതിരെയുള്ള സെഞ്ച്വറി ഒരിക്കലും സച്ചിൻ എന്ന മഹാന്റെ മികച്ച സെഞ്ചുറികളുടെ ലിസ്റ്റിൽ പെടില്ല. പക്ഷെ ആ സെഞ്ച്വറി നേടിയ സാഹചര്യമാണ് ആ ശതകത്തെ സച്ചിന്റെ മികച്ച ഇന്നിങ്‌സുകളിൽ ഒന്നാക്കി മാറ്റുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെയും, സിംബാബ്‌വെക്കെതിരെയും നേരിട്ട തോൽവികളാൽ ടൂർണമെന്റിൽ ഇന്ത്യയുടെ നിലനിൽപ് തെന്നെ അവതാളത്തിലായിരുന്നു. തന്റെ അച്ഛന്റ്റെ നിർഭാഗ്യകരമായ മരണത്താൽ സച്ചിന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങാനും സാധിച്ചിരുന്നില്ല.
തന്റെ പിതാവിന്റെ അന്ത്യ കർമ്മങ്ങൾക് വേണ്ടി പെട്ടെന്ന് തെന്നെ സച്ചിൻ മടങ്ങുകയും ചെയ്തു. ഊഹാപോഹങ്ങളായിരുന്നു പിന്നീട് ടൂര്ണമെന്റിലേക് സച്ചിൻ തിരിച്ചു വരുമോ, ഇല്ലെയോ എന്നതിനെ പറ്റി. ഇന്ത്യക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്ന് മനസിലാക്കി അദ്ദേഹം കെനിയക്കെതിരായ മത്സരത്തിൽ ബ്രിസ്റ്റോളിൽ പറന്നിറങ്ങി.
ഇന്ത്യൻ സ്കോർ 92-2 എന്ന നിലയിൽ ഉള്ളപ്പോഴായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ രംഗപ്രവേശനം. പതിവുപോലെ ആരാധകർ ഇളകി മറിയുകയായിരുന്നു ഗാലറിയിൽ. ദ്രാവിഡുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 29ഓവറിൽ 237റൺസിന്റ പാർട്ണർഷിപ്. 104 റൺസോടെ നോട് ഔട്ട് ആയി തന്റെ റോൾ ദ്രാവിഡും ഭംഗിയാക്കി. 54ബോളുകളിലായിരുന്നു സച്ചിൻ തന്റെ അർധശതകം സ്വന്തമാക്കിയത് പക്ഷെ പിന്നീട് വെറും 30ബോളുകളെ അദ്ദേഹത്തിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നുള്ളൂ. 16ബൗണ്ടറികൾ ഗ്രൗണ്ടിനെ തലോടി കടന്നുപോയപ്പോൾ, 3ബോളുകൾ പറന്നുവീണത് ഗാല്ലറിയിലായിരുന്നു. 101ബോളിൽ 140റൺസുമായി സച്ചിൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ 50ഓവറിൽ 329-2എന്ന സുരക്ഷിത സ്‌കോറിൽ എത്തിയിരുന്നു. ഓപ്പണിങ് പൊസിഷനിൽ അല്ലാതെ സച്ചിൻ നേടിയ ആദ്യ സെഞ്ചുറിയും ഇതായിരുന്നു. ഇന്ത്യ 94റൺസിന്റെ വിജയവും സ്വന്തമാക്കി.
തന്റെ പിതാവിന്റെ ചിത എരിഞ്ഞു തീരും മുൻപേ സ്വന്തം രാജ്യത്തിന്റെ ആവശ്യം മനസിലാക്കി ബാറ്റ് എടുത്തു പട നയിച്ച സച്ചിനെ പോലുള്ളൊരു രാജ്യ സ്നേഹിയെ ഒരു നിമിഷത്തെ നിങ്ങളുടെ ഫാൻ ഫൈറ്റിന് വേണ്ടി മോശകാരനാക്കി ചിത്രീകരിക്കുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഒരിക്കൽ അദ്ദേഹം കളിച്ച ഒരു കവർ ഡ്രൈവ് ഒന്നു പൊങ്ങിയാൽ അത് നിലത്തുവീഴുന്നതുവരെ ഹൃദയം നിന്നുപോയ ഒരു ജനതക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്
ഈ മത്സരത്തെ കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ പങ്കുവെക്കാം…..