kabadi Top News

പ്രൊ കബഡി ലീഗിൽ തമിഴ് തലൈവാസിന് തുടർച്ചയായ എട്ടാം തോൽവി

September 15, 2019

author:

പ്രൊ കബഡി ലീഗിൽ തമിഴ് തലൈവാസിന് തുടർച്ചയായ എട്ടാം തോൽവി

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തമിഴ് തലൈവാസിനെ 43-35 എന്ന സ്കോറിന് ഹരിയാണ സ്റ്റീലേഴ്‌സ് തോൽപ്പിച്ചു. തുടർച്ചയായ എട്ട് തോൽവികൾ കാരണം തലൈവാസിന് ഇനി പ്ലേ ഓഫ് സാധ്യത ഇല്ല. 3 മത്സരങ്ങൾ മാത്രമാണ് അവർ ഇതുവരെ ജയിച്ചത്. തമിഴ് തലൈവയ്ക്ക് വേണ്ടി രാഹുൽ ചൗധരി ഒരു സൂപ്പർ 10 നേടിയപ്പോൾ വികാഷ് കണ്ടോളയുടെ 13 റെയ്ഡ് പോയിന്റുകളും ഹരിയാന സ്റ്റീലേഴ്സിന്റെ പ്രതിരോധവും കളിയെ അവർക്ക് അനുകൂലമാക്കി. വിനയ് ഹരിയാനക്ക് വേണ്ടി രണ്ട് പോയിന്റുകൾ നേടികൊടുത്താണ് മത്സരം ആരംഭിച്ചത്. എന്നാൽ പിന്നീട്  രാഹുൽ പോയിന്റുകൾ നേടിയതോടെ തമിഴ് തലൈവസ് മൽസരത്തിൽ ലീഡ് നേടി. എന്നാൽ ഹരിയാനയുടെ മികച്ച ഡിഫൻസും, റെയ്‌ഡിങ് പോയിന്റും അവരെ ആദ്യ പകുതിയിൽ 16-12 എന്ന ലീഡ് നേടാൻ സഹായിച്ചു.

രണ്ടാം പകുതിയിൽ ഹരിയാന ആധിപത്യം ആദ്യം മുതലേ സ്ഥാപിച്ചു. അവർ മികച്ച ഡിഫൻസും, ടാക്ലിങും നടത്തി സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ വികാസ് ഖണ്ടോല 10 പോയിന്റ് നേടുകയും ചെയ്തു.തമിഴ് തലൈവാസിനായി രാഹുല്‍ ചൗധരി(10), അജിത് കുമാര്‍(9)), വിക്ടര്‍ ഒബൈറോ(5) എന്നിവർ മികച്ച പ്രകടവും നടത്തി. ഹരിയാനക്ക് വേണ്ടി വിനയും പത്ത് പോയിന്റ് നേടി. ജയത്തോടെ ഹരിയാന മൂന്നാം സ്ഥത്തെത്തി. 15 കളികളിൽ പത്ത് മൽസരവും ജയിച്ചാണ് ഹരിയാന മൂന്നാം സ്ഥാനത്തെത്തിയത്.

Leave a comment