ഓസ്‌ട്രേലിയ-വിൻഡീസ് ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ജയം
ആസ്‌ട്രേലിയൻ വനിതകളുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ് 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഓസ്‌ട്രേലിയൻ താരം ലാന്നിംഗ് 54 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് ഓസ്‌ട്രേലിയൻ പെൺകരുത്തിന് മുന്നിൽ തകരുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടി. വിൻഡീസ് താരം സ്റ്റെഫാനി ടെയിലര്‍ 44 റൺസ് നേടി പൊരുതി നിന്നു. മറ്റാർക്കും വിൻഡീസ് നിരയിൽ തിളങ്ങാൻ ആയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. പിന്നീട് ലാന്നിംഗ് നടത്തിയ തകർപ്പൻ ബാറ്റിങ്ങിലൂടെ ഓസ്‌ട്രേലിയ അനായാസ വിജയം സ്വന്തമാക്കി. ഏകദിന പരമ്പര ആസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ 17-ന് നടക്കും.






































