ആറന്മുള വള്ളംകളി; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ട: കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയം വന്നതോടുകൂടി കഴിഞ്ഞ വർഷം നടത്താതെപോയ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.വള്ളംകളി ഉച്ചയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
ആറന്മുള പാർത്ഥാസാരഥി ക്ഷേത്രത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വര്ഷങ്ങളായി നടന്നുവരുന്ന ഉത്രട്ടാതി വള്ളംകളി മത്സരത്തേക്കാള്‍ പ്രാധാന്യം അവിടെത്തെ വിശ്വാസത്തെയാണ്. ഭഗവല്‍സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ മാറ്റുരക്കുക. ഇത്തവണത്തെ ജലമേളക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. പള്ളിയോടങ്ങളുടെ ചമയം വഞ്ചിപ്പാട്ട്, തുഴച്ചില്‍ക്കാരുടെ വേഷം, ആറന്മുള ശൈലിയിലുള്ള തുഴച്ചില്‍ എന്നിവക്കാണ് വേഗതെയെക്കാള്‍ മുൻഗണന നൽകുന്നത്. ക്ഷേത്രത്തിലെ വിശിഷ്ട്ട പ്രതിഷ്ഠാദിന വാർഷികത്തോട് അനുബന്ധിച്ചാണ് ഉത്രട്ടാതി നാളിൽ വള്ളംകളി സംഘടിപ്പിക്കുന്നത്.. പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയായിരിക്കും ജലമേള ആരംഭിക്കുക.






































