ലാകാസറ്റിന് പരിക്ക്; ഒരു മാസത്തോളം നഷ്ടമാവും
ഫ്രഞ്ച് താരമായ അലക്സാണ്ടർ ലാകാസറ്റിന്റെ സേവനം കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ആഴ്‌സണലിന് നഷ്ടമാകും. കാലിന്റെ കുഴക്ക് ഏറ്റ പരിക്ക് ആണ് കാരണം. പരിക്ക് വെച്ചോണ്ട് താരം ടോട്ടൻഹാമിന് എതിരെയുള്ള കഴിഞ്ഞ കളി കളിച്ചതാണ് ഇപ്പോളത്തെ പ്രശ്നങ്ങൾക്ക് കാരണം. ഒക്ടോബർ മാസം മുഴുവൻ നഷ്ടപെടാണ്ടിരിക്കാൻ ടീമിന്റെ ഫിസിയോ ശ്രമിച്ചോണ്ടിരിക്കുകയാണെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്.
ഈ ആഴ്ചയിൽ ആഴ്‌സണൽ വാറ്റ്ഫോഡിനെ നേരിടുമ്പോൾ താരം ഉണ്ടാകുകയില്ല. മാത്രമല്ല പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ല, ബോൺമൗത് എന്നീ ടീമുകൾക്ക് എതിരായ കളികളിൽ താരത്തിന്റെ സേവനമില്ലാതെ ആഴ്‌സണൽ കളിക്കേണ്ടി വരും. യൂറോപ്പ ലീഗിൽ ഫ്രാങ്ക്‌ഫുട്ടിനെ നേരിടാനും കരബാവോ കപ്പിൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെ നേരിടും അദ്ദേഹം ഉണ്ടാവില്ല. ഏറെ പ്രതീക്ഷയോടെ കാണികൾ കാത്തിരിക്കുന്ന ഓബ, ലാക, പെപ്പെ ത്രയം പ്രാവർത്തികമാക്കാൻ ഇനിയും വൈകും.
എന്നാൽ വിങ് ബാക്കുമാരായ ഹെക്ടർ ബെല്ലെറിനും കെയ്‌റൺ റ്റീറിനിയും പരിക്ക് മറികടന്ന് മടങ്ങി വരുന്നത് ടീമിന് ആശ്വാസം പകരും. വെറ്റഫോഡിനെ നേരിടും ഇരുവരും എമെറിയുടെ ടീമിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. മാത്രമല്ല റോബ് ഹോൾഡിങ്ങും മടങ്ങി വരാനായി തയ്യാറെടുക്കുന്നത് ശുഭ സൂചനയാണ്.