ലിയോണൽ മെസി ബാഴ്‌സലോണ ടീമിൽ തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ
ബാഴ്‌സലോണ: പ്രി സീസൺ പരിശീലനത്തിനിടെ പരുക്കേറ്റ ബാഴ്‌സലോണ താരം ലിയോണൽ മെസി ടീമിൽ തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ശനിയാഴ്‌ച നടക്കാനിരിക്കുന്ന വലൻസിയക്കെതിരായ മത്സരത്തിലും മെസി കളത്തിലിറങ്ങില്ല. മെസി വലന്‍സിയക്കെതിരെ നടക്കുന്ന കളിയിൽ ഉണ്ടാകുമെന്ന് നേരത്തെ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേ അറിയിച്ചിരുന്നു.
പരിശീലനത്തിനിടെ പരുക്കേറ്റ താരം സീസണിൽ ഇതുവരെ ബാഴ്‌സയ്ക്കായി ബൂട്ടണിഞ്ഞിട്ടില്ല. ചൊവ്വാഴ്‌ച ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും താരം ഉണ്ടാകില്ലെന്നാണ് സൂചന. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്. കോപ്പാ ഡെൽറേ ഫൈനലിലാണ് മെസി അവസാനം കളിച്ചത്.






































