Cricket Top News

അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യക്കും,അഫ്ഗാനിസ്ഥാനും ജയം 

September 7, 2019

author:

അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യക്കും,അഫ്ഗാനിസ്ഥാനും ജയം 

ശ്രീലങ്കയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ആദ്യ ദിവസം നടന്ന മൽസരത്തിൽ ഇന്ത്യക്കും, അഫ്ഗാനിസ്ഥാനും ജയം. രണ്ട് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ  ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, കുവൈറ്റ് എന്നീ ടീമുകൾ ആണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ  ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, നേപ്പാൾ  ടീമുകൾ ആണ്. ഗ്രൂപ് എയിലെ ടീമുകളുടെ മൽസരങ്ങൾ ആണ് ആദ്യ ദിവസം നടന്നത്. ആദ്യ മൽസരത്തിൽ ഇന്ത്യൻ യുവ താരങ്ങൾ കുവൈറ്റിനെ ആണ് പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെയും.

ഇന്ത്യ-കുവൈറ്റ്  മൽസരം മഴ മൂലം 23 ഓവറാക്കി കുറച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഏഴ് വിക്കറ്റ് നഷ്ടത്തിലും 110 റൺസ് ആണ് നേടിയത്. 111 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.  ഇന്ത്യൻ താരം അർജുൻ ആസാദ് പുറത്താകാതെ 60 റൺസ് നേടി. രണ്ടാം മൽസരത്തിൽ അഫഗാനിസ്ഥാൻ യുവ താരങ്ങൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബാറ്റിങ്ങിൽ പരാജയപ്പെട്ട അഫ്ഗാൻ ബോളിങ്ങിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 9 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ അവർ 78ൽ ഒതുക്കി. മഴമൂലം 46 ഓവറാക്കി ചുരുക്കിയിരുന്നു.

Leave a comment