ബെംഗളൂരു ബുൾസ് ഒരു പോയിന്റിന് തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബംഗളൂരു ബുൾസ് തെലുങ്ക് ടൈറ്റാൻസിനെ തോൽപ്പിച്ചു.വെള്ളിയാഴ്ച ബെംഗളൂരുവിലെ ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 40-39 എന്ന സ്കോറിനാണ് ബെംഗളൂരു വിജയിച്ചത്. വിജയത്തോടെ 15 കളികളിൽ ഒൻപത് ജയവുമായി ബെംഗളൂരു പോയിന്റ് നിലയിൽ രണ്ടാമതെത്തി. ബെംഗളൂരു താരം പവനും, ടൈറ്റൻസ് താരം സിദ്ധാർഥും 23 പോയിന്റ് വീതം നേടി.

ആദ്യം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ആണ് പോയിന്റുകൾ നേത്യത്. എന്നാൽ ആദ്യ പകുതിയുടെ അവസാനം ബെംഗളൂരു ബുൾസ് തെലുങ്ക് ടൈറ്റൻസിനെ രണ്ടുപേരാക്കി ചുരുക്കി 15-12 എന്ന നേട്ടം സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇ രണ്ട് പേരെ പുറത്താക്കി ബംഗളുരു ടൈറ്റൻസിനെ ഓൾഔട്ടാക്കി. ഇതോടെ 19-12 എന്ന ലീഡ് ബംഗളുരു നേടി. എന്നിരുന്നാലും, സിദ്ധാർത്ഥിന്റെ മികച്ച പ്രതിരോധവും നിർണ്ണായകവുമായ റെയ്ഡിംഗ് ബംഗളുരുവിനെതിരെയുള്ള ലീഡ് മൂന്ന് പോയിന്റായി കുറയ്ക്കാൻ തെലുങ്ക് ടൈറ്റൻസിന് കഴിഞ്ഞു. പിന്നീട് രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി മൽസരം മുന്നോട്ട് കൊണ്ടുപോയി. മൽസരം അവസാനിക്കാറായപ്പോൾ സിദ്ധാർഥ് ഒരു പോയിന്റ് നേടി സ്‌കോർ 36-36 എന്ന നിലയിൽ എത്തിച്ചു. പിന്നീട് സെഹ്‌റാവത്തും, സിദ്ധാർത്ഥും രണ്ട് പോയിന്റ് വീതം നേടി വീണ്ടും സ്‌കോർ സമനിലയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാന നിമിഷം സെഹ്‌റാവത്ത് മത്സരത്തിന്റെ അവസാന റെയ്ഡിൽ രണ്ട് പോയിന്റ് റെയ്ഡ് നേടി വിജയം സ്വന്തമാക്കി.