Top News

യുഎസ് ഓപ്പണ്‍; ഫൈനലില്‍ റാഫേല്‍ നദാലും ഡാനില്‍ മദ്‌വേദേവും ഏറ്റുമുട്ടും

September 7, 2019

author:

യുഎസ് ഓപ്പണ്‍; ഫൈനലില്‍ റാഫേല്‍ നദാലും ഡാനില്‍ മദ്‌വേദേവും ഏറ്റുമുട്ടും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ പരുഷ സിംഗിള്‍സ് ഫൈനലില്‍ സ്‌പെയിനിന്റെ സ്വന്തം താരം റാഫേല്‍ നദാൽ റഷ്യന്‍ താരം ഡാനില്‍ മദ്‌വേദേവിനെതിരെ പോരാടും. സെമി ഫൈനലില്‍ നദാല്‍ ഇറ്റലി താരം മാറ്റിയോ ബെറേട്ടിനിയെ (7-6, 6-4, 6-1) പരാജയപ്പെടുത്തിയാണ് ഫൈനലിൽ ഇടം നേടിയത്. അതെ സമയം ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തിയാണ് മദ്‌വേദേവ് ഫൈനലിൽ പ്രവേശിച്ചത്.

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ജയിച്ച നദാൽ നാലാം യുഎസ് ഓപ്പണ്‍ കിരീടത്തിലും കരിയറിലെ 19-ാം ഗ്രാന്‍ഡ്സ്ലാമിനുമായാണ് ഫൈനൽ മത്സരത്തിൽ ഇറങ്ങുക. പതിനഞ്ചു ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയിട്ടുള്ള ഏക താരമാണ് നദാൽ. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിൾഡനും, ബിയോൺ ബോറീനുശേഷം തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്.

Leave a comment