ആഷസ് ടെസ്റ്റ്: സ്മിത്തിൻറെ കരുത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ
മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഇത്തവണയും സ്മിത്തിന്റെ കരുത്തിൽ ആണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 497-8 എന്ന നിലയിൽ അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ട്ടമായി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 23-1 എന്ന നിലയിലാണ്. ജോ ഡെൻലിയുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. 15 റൺസുമായി റോറിയും, 3 റൺസുമായി ക്രെയ്ഗ് ഓവർട്ടണും ആണ് ക്രീസിൽ.
ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ച സ്മിത്ത് തകർപ്പൻ പ്രകടനമാണ് നടത്തിയത്. സ്മിത്തിന്റെ മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. ക്യാപ്റ്റൻ ടിം പെയിൻ 58 റൺസ് നേടി സ്മിത്തിന് മികച്ച പിന്തുണ നൽകി. 170/3 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡിനെ ആദ്യ നഷ്ടമായി. പിന്നീട് എത്തിയ മാത്യു വായിടും പെട്ടെന്ന് തന്നെ പുറത്തായി. ആറാം വിക്കറ്റിൽ ടിം പയിനുമായി ചേർന്ന് സ്മിത്ത് മികച്ച ഇന്നിങ്സ് ആണ് കാഴ്ചവെച്ചത്. 145 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. ത്. പെയ്ന് 58 റണ്‍സെടുത്ത് പുറത്തായി. പിന്നീട് സ്മിത്ത് ഒറ്റക്ക് സ്കോർ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടക്ക് സ്മിത്ത് തൻറെ ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. 211 റൺസ് എടുത്ത സ്മിത്തിനെ ജോ റൂട്ടാണ് പുറത്താക്കിയത്. മിച്ചൽ സ്റ്റാർക്കും മികച്ച പ്രകടനം നടത്തി. താരം 54 റൺസ് എടുത്തു. 319 പന്തില്‍ നിന്നാണ് സ്മിത്ത് 211 റൺസ് നേടിയത്. ഇതിൽ 24 ബൗണ്ടറിയും, രണ്ട് സിക്സും ഉൾപ്പെടും.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അത്ര നല്ല തുടക്കമല്ല ഔട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് വിക്കറ്റുകൾ അവർക്ക് പെട്ടെന്ന് തന്നെ നഷ്ട്ടമായി. 28/2 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ സ്മിത്തും, മാര്‍നസ് ലംബുഷെയ്നും ചേർന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസ് ആണ് നേടിയത്.