ടോട്ടനം ഹോട്ട്സ്പർ എഫ്.സി അവരുടെ മൂന്നാമത്തെ ജേഴ്സി പുറത്തിറക്കി
വടക്കേ ലണ്ടനിലെ ടോട്ടൻഹാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ് ടോട്ടനം ഹോട്ട്സ്പർ. ടോട്ടൻഹാം ഹോട്ട്സ്പർ ഫുട്ബോൾ ക്ലബ് എന്നാണ് ക്ലബ്ബിൻറെ പൂർണ നാമം. അവർ തങ്ങളുടെ പുതിയ മൂന്നാമത്തെ ജേഴ്സി പുറത്തിറക്കി. ഇളം നീല നിറത്തിലുള്ള ഷേഡ് ഉള്ള ജേഴ്‌സി ആണ് പുറത്തിറക്കിയിരിക്കുന്നത്. 2007 ൽ 125-ാം വാർഷിക വാർഷികത്തോടനുബന്ധിച്ച് പുതിയ കിറ്റ് പുറത്തിറക്കിയിരുന്നു.

ഇത്തവണ പൂർണ്ണമായും നീലയിലാണ് ജേഴ്‌സി എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിയ ടീമാണ് ടോട്ടന്‍ഹാം. അടുത്ത മാസം സെപ്റ്റംബർ 18 ന് ഒളിമ്പിയാക്കോസിനെതിരെയുള്ള മൽസരത്തിൽ അവർ പുതിയ കിറ്റ് ധരിക്കും. പുതിയ ജേഴ്‌സി നൈക്ക് ആണ് പുറത്തിറക്കിയിരിക്കുന്നത്. ജേഴ്‌സിയുടെ വലത് വശത്ത് നൈക്കിൻറെയും, ഇടത് വശത്ത് ടോട്ടൻഹാമിൻറെ ലോഗോയും ആണ് ഉള്ളത്. നടുക്ക് എഐഎ എന്നും എഴുതിയിട്ടുണ്ട്. നൈക്കിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ജേഴ്സി ലഭ്യമാണ്.