ചുരുളൻ വള്ളങ്ങളുടെ ഫൈനലിൽ വേലങ്ങാടൻ ചാമ്പ്യൻ
ചുണ്ടൻ വള്ളങ്ങളുടെ പ്രഭയിൽ പലപ്പോഴും ചെറു വള്ളങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട്. പണ്ട് വിദ്യാർത്ഥികളും സ്ത്രീകളും മത്സരിച്ചിരുന്ന ചുരുളൻ വള്ളങ്ങൾ ഇന്ന് പക്ഷെ ബോട്ട് ക്ലബ്ബുകൾ ഏറ്റടുത്തു പഴയ വീര്യം തിരിച്ചു കൊണ്ട് വന്നിരിക്കുന്നു.
ഫൈനലിൽ ബാബു പി.വി നയിച്ച വേലങ്ങാടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തു എത്തിയതാകട്ടെ ജിയോ വര്ഗീസ് നയിച്ച കൊടിമതയും. വര്ഷങ്ങളായി ചുരുളൻ വിഭാഗത്തിൽ ഈ രണ്ടു ടീമുകൾ തമ്മിലാണ് പ്രധാന മത്സരം. ഏതായാലും ഇക്കുറി ബാബുവിനും സംഘത്തിനും വിജയം ആഘോഷിക്കാം.