EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണ തോൽവിയെ കുറിച്ച് ഹാൻസി ഫ്ലിക്ക്: ഞങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്

December 22, 2024

ബാഴ്‌സലോണ തോൽവിയെ കുറിച്ച് ഹാൻസി ഫ്ലിക്ക്: ഞങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണ്

തുടർച്ചയായ മൂന്നാം ഹോം ലീഗിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ബാഴ്‌സലോണയ്ക്ക് ഒരു ഇടവേള ആവശ്യമാണെന്ന് ഹാൻസി ഫ്ലിക് പറഞ്ഞു.തങ്ങള്‍ ഏറെ ക്ഷീണിതര്‍ ആണ് എന്നു പറഞ്ഞ അദ്ദേഹം നിലവില്‍ നന്നായി ക്രിസ്മസ് ആഘോഷിക്കുക എന്നത് ആണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.ലീഗ് വളരെ അനായാസമായി എടുക്കും എന്നു തോന്നിച്ച ഇടത്ത് നിന്നും പിന്നിലേക്ക് വീണ ബാഴ്സലോണയെ ഫ്ലിക്കിനും രക്ഷപ്പെടുത്താന്‍ പറ്റുന്നില്ല.

 

“കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഞങ്ങളെ ഏറെ പരീക്ഷിച്ചു.ഞങ്ങള്‍ക്ക് അല്പം വിശ്രമം ആവശ്യം ആണ്.ഇപ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ തോൽവിയിൽ ഞങ്ങൾ എല്ലാവരും നിരാശരാണ്, കാരണം ഞങ്ങൾ മികച്ച രീതിയിൽ കളിച്ചു.ക്രിസ്മസിന് ശേഷം ഞങ്ങള്‍ പുതിയ വ്യക്തികള്‍ ആയി വരും.ഇടവേളയ്ക്ക് ശേഷം ഞങ്ങൾ പരിശീലനം നടത്തും, ഞങ്ങൾ എത്ര ശക്തരാണെന്ന് എല്ലാവരെയും  കാണിക്കും.” ഫ്ലിക്ക് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.എന്നിരുന്നാലും, റയൽ സോസിഡാഡ്, സെൽറ്റ വിഗോ, റിയൽ ബെറ്റിസ്, ലാസ് പാൽമാസ്, ലെഗാനെസ് എന്നിവയ്‌ക്കെതിരെക്കാള്‍ വളരെ മികച്ച ഫൂട്ബോള്‍ ആണ് തന്റെ ടീം ഇന്നലെ കളിച്ചത് എന്നും ഫ്ലിക്ക് രേഖപ്പെടുത്തി.

 

 

 

Leave a comment