EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സലോണക്ക് ഏഴരശനി ; എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി അത്ലറ്റിക്കോ

December 22, 2024

ബാഴ്സലോണക്ക് ഏഴരശനി ; എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി അത്ലറ്റിക്കോ

ബാഴ്‌സലോണയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ആവേശ ജയം.അത്ലറ്റിക്കോ മാഡ്രിഡ്  തുടർച്ചയായി 12-ാം വിജയത്തോടെ ലാലിഗയിൽ ഒന്നാമതെത്തി.18 വർഷത്തിനിടെ ബാഴ്‌സലോണയിൽ അത്‌ലറ്റിക്കോ തങ്ങളുടെ ആദ്യ എവേ വിജയം നേടി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ബാഴ്സലോണക്ക് ജയം നേടാന്‍ കഴിഞ്ഞിട്ടില്ല.എപ്പോഴും പോലെ തുടക്കത്തില്‍ ബാഴ്സ മികച്ചു നിന്നു.ആധിപത്യം പുലർത്തിയെങ്കിലും,  ആതിഥേയർക്ക് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല.

Ratings: Atlético pull off shock win at Barça to go top of LaLiga - Into  the Calderon

പല മികച്ച സേവുകളും നടത്തി കൊണ്ട് ഒബ്ലാക് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയ ശില്പി.60-ാം മിനിറ്റിൽ ബോക്‌സിൻ്റെ അരികിൽ മാർക്ക് കസാഡോയുടെ മോശം ക്ലിയറൻസ് മുതലാക്കി കൊണ്ട് റോഡ്രിഗോ ഡി പോൾ സമനില ഗോൾ നേടി.96 ആം മിനുട്ടില്‍ മോളിനയുടെ ലോ ക്രോസ് വലയിലേക്ക് തിരിച്ചു വിട്ടു കൊണ്ട് അലക്സാണ്ടർ സോർലോത്ത് അത്ലറ്റിക്കോ മാഡ്രിഡിന് ജയം സാമ്മാനിച്ചു.വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരങ്ങള്‍ പിച്ചില്‍ എല്ലാം നല്‍കിയിട്ടും പരാജയപ്പെട്ടത്തിനുള്ള മറുപടി ഫ്ലിക്കിനും ഇപ്പോള്‍ എന്തായാലും  നല്‍കേണ്ടി  വരും.

Leave a comment