കരീം ബെന്‍സേമയും ഫൂട്ബോളില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്നു
36 കാരനായ ബെൻസെമ ഈ സീസണിൻ്റെ അവസാനത്തോടെയോ അതും അല്ലെങ്കില്‍ 26 സമ്മറിലോ വിരമിക്കൽ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.നിലവിലെ ക്ലബ് അൽ-ഇത്തിഹാദ് വരാനിരിക്കുന്ന സമ്മറില്‍ അവരുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതില്‍ ബെന്‍സെമയുടെ കരാര്‍ നീട്ടല്‍ ഒരു ഭാഗം അല്ല.വെറ്ററൻ സ്ട്രൈക്കർ 2026-ൽ അവസാനിക്കുന്ന തൻ്റെ കരാർ പൂര്‍ത്തിയായ ഉടന്‍ തന്നെ ക്ലബ് വിടും.
അത് കഴിഞ്ഞാല്‍ ബൂട്ട് ഊരി വെക്കാന്‍ ആണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിഹാദില്‍ കളിക്കുന്ന ബെന്സെമാക്ക് അത്ര നല്ല സമയം അല്ല.കരിയറില്‍ അദ്ദേഹം എടുത്ത മോശം തീരുമാനത്തില്‍ ഒന്നാണ് സൌദിയിലോട്ടുള്ള പോക്ക്.എന്നാല്‍ അദ്ദേഹത്തിന് 850 കോടി രൂപ വാര്‍ഷിക വരുമാനം ആയി ലഭിക്കുന്നു എന്നത് ആണ് ഇതിലെ നേട്ടം.അദ്ദേഹം ടീം മാനേജ്മെന്റുമായും സഹ താരങ്ങള്‍ ആയും അത്ര മികച്ച സൌഹൃദത്തില്‍ അല്ല.അത് കൂടാതെ താരം പ്രൈസ് ടാഗിനു അനുസരിച്ച് കളിക്കുന്നുമില്ല.അതിനാല്‍ താരത്തിനോട് ബൈ പറയാന്‍ തന്നെ ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചു.അദ്ദേഹം റിട്ടയര്‍ ചെയ്താല്‍ ഒരു പക്ഷേ റയല്‍ മാഡ്രിഡ് സാന്റിയാഗോ സ്റ്റേഡിയത്തില്‍ വെച്ച് അദ്ദേഹത്തിനുള്ള അർഹമായ യാത്രയയപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.