അടുത്ത ലാലിഗ മല്‍സരത്തില്‍ വിനീഷ്യസ് ഇല്ലാതെ റയലിന് കളിക്കേണ്ടി വരും
ഈ വര്‍ഷത്തെ അവസാന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ആണ് കളിയ്ക്കാന്‍ വരുന്നത്.ഒന്നു എംബാപ്പെ , മറ്റേത് വിനീഷ്യസ്.എംബാപ്പെ പരിക്ക് മൂലം ആണ് കളിക്കാത്തത്.അദ്ദേഹത്തിന് ഇനിയും രണ്ടാഴ്ച്ച കൂടി വിശ്രമം വേണ്ടി വരും.എന്നാല്‍ വിനീഷ്യസിന്റെ കാര്യം അങ്ങനെ അല്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ റഫറിയോട് തട്ടികയറിയത്തിന് അദ്ദേഹത്തിന് കാര്‍ഡ് ലഭിച്ചു.അതിനാല്‍ അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിന് സസ്പെന്‍ഷന്‍ നേരിടും.
റയല്‍ മാഡ്രിഡ് സേവിയ്യയെ ആണ് അടുത്ത മല്‍സരത്തില്‍ നേരിടാന്‍ പോകുന്നത്.നിലവില്‍ ബാഴ്സലോണയുമായി ഒരു പോയിന്‍റ് പുറകില്‍ നില്‍ക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട മല്‍സരത്തില്‍ വിനീഷ്യസും എംബാപ്പെയും കളിക്കില്ല എന്നത് റയലിന് വലിയ തിരിച്ചടിയാണ്. വിനീഷ്യസിന്റെ കാര്യത്തില്‍ അപ്പീല്‍ നല്കാന്‍ റയല്‍ തീരുമാനിക്കുന്നുണ്ട് എന്നു റൂമര്‍ ഉണ്ട്.മുന്‍ സീസണുകളില്‍ ബാഴ്സലോണ , റയല്‍ മാഡ്രിഡ്,അത്ലറ്റിക്കോ എന്നീ ടീമുകളെ വിറപ്പിച്ച സെവിയ്യക്ക് ഈ സീസണില്‍ അത്ര മികച്ച പ്രകടനം പുറത്തു എടുക്കാന്‍ കഴിഞ്ഞിട്ടില്ല.